ഗുണ്ട സംഘങ്ങള്‍ക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷം, സംരക്ഷണ കവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി
|സി പി എമ്മുമായി ബന്ധമുള്ളവരാണെങ്കിലും അവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല.ജനങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്.....
നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. പി ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പൊലീസ് ഗുണ്ടാസംഘത്തിന്‍റെ പിടിയിലാണെന്ന് പിടി തോമസ് ആരോപിച്ചു തീവ്രവാദ കേസുകളില്‍ പെടുത്തുമെന്ന് ഭീഷണപ്പെടുത്തിയ ഉദ്യോഗസ്ഥരുമുണ്ട്. എറണാകുളം ജില്ലയില്‍ ഗുണ്ട സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്. ഇവിടെ സിപിഎം നേതാക്കളും ഗുണ്ടാം സംഘങ്ങളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും പിടി തോമസ് കുറ്റപ്പെടുത്തി. കേരളം തിരുട്ട് ഗ്രാമമായി മാറുന്നുവെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഗുണ്ടകളുടെ പ്രവര്‌ത്തനം നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഗുണ്ടാസംഘങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കില്ല. സി പി എമ്മുമായി ബന്ധമുള്ളവരാണെങ്കിലും അവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല.ജനങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. ഗുണ്ടാ സംഘങ്ങളടെ നിലക്കു നിര്‍ത്തും.പൊലീസും ഗുണ്ടകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ വന്നിട്ടില്ലെന്നും ഗുണ്ടാ സംഘങ്ങള്‍ക്ക് എന്തുമാവാമെന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കേണ്ടസമയമായി...
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി