Kerala
Kerala

നോട്ട് നിരോധം; അന്യസംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങുന്നത് വ്യാപാരികള്‍ നിര്‍ത്തി

Khasida
|
23 May 2018 8:11 AM GMT

നാട് ഭക്ഷ്യധാന്യക്ഷാമത്തിലേക്ക്

നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് അരി കമ്പോളത്തിലും വന്‍ പ്രതിസന്ധി. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങുന്നത് മൊത്ത വ്യാപാരികള്‍ നിര്‍ത്തിവച്ചു. നോട്ടിന്റെ ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ധാന്യക്ഷാമവും നേരിടേണ്ടി വരും.

നോട്ടുകള്‍ പിന്‍വലിച്ചത് മറ്റ് മേഖലകള്‍ക്ക് തിരിച്ചടിയായത് പോലെ അരി വ്യാപാരത്തെയും ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ അരി കമ്പോളത്തില്‍ 70 ശതമാനം വില്‍പ്പന കുറഞ്ഞു. ഇക്കൂട്ടത്തില്‍ ഭക്ഷ്യധാന്യവും ഉള്‍പ്പെടും, അരി വാങാന്‍ വരുന്നവര്‍ നിരോധിച്ച നോട്ടുകളുമായി എത്തുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്, ഇതിനെത്തുടര്‍ന്ന് പല മൊത്തവ്യാപാരികളും വില്‍പന നിര്‍ത്തി വെച്ചിരിക്കുകയാണ്..

ആന്ധ്രയില്‍ നിന്നും അരി എടുക്കുന്നത് കഴിഞ്ഞ ദിവസം തന്നെ മൊത്ത കച്ചവടക്കാര്‍ നിര്‍ത്തി. തെക്കന്‍ കേരളത്തിലേക്ക് ട്രെയിന്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യ ധാന്യം കേരളത്തിലേക്ക് എത്തിക്കുന്നത് ലോറിയിലാണ്. മില്‍ ഉടമകള്‍ക്കും ലോറി ഉടമകള്‍ക്കും പണം നല്കാനുള്ള ബുദ്ധിമുട്ടും വ്യാപാരം നിര്‍ത്തി വെക്കാന്‍ കാരണമായിട്ടുണ്ട്.

Similar Posts