Kerala
Kerala
ഫ്രാന്‍സിസ് ജോര്‍ജിനും പി സി തോമസിനും തിരിച്ചുവരാമെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം
|23 May 2018 3:05 PM GMT
സ്ഥാപക നേതാക്കള്‍ പോലും മുന്‍പ് സമസ്താപരാധവും ഏറ്റുപറഞ്ഞ് പാര്‍ട്ടിയില്‍ തിരിച്ച് വന്ന ചരിത്രമുണ്ടെന്ന് പ്രതിഛായ
ഫ്രാന്‍സിസ് ജോര്‍ജിനും പി സി തോമസിനും പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ. സ്ഥാപക നേതാക്കള്‍ പോലും മുന്‍പ് സമസ്താപരാധവും ഏറ്റുപറഞ്ഞ് പാര്‍ട്ടിയില്‍ തിരിച്ച് വന്ന ചരിത്രമുണ്ട്. പി സി തോമസിനും ഫ്രാന്‍സിസ് ജോര്‍ജിനും ഈ വഴി പിന്തുടരാമെന്നും പ്രതിഛായയുടെ ലേഖനത്തില്‍ പറയുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പരിപാടിയില്‍ പിണറായി പങ്കെടുക്കാത്തതിനെയും പി സി തോമസിന്റെ ചരല് കുന്നിലെ ക്യാമ്പില്‍ അമിത് ഷാ വരാത്തതും പരിഹസിച്ചാണ് പ്രതിഛായയിലെ ലേഖനം.