Kerala
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പള്‍സര്‍ സുനി അല്‍പ സമയത്തിനകം കീഴടങ്ങിയേക്കുംജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പള്‍സര്‍ സുനി അല്‍പ സമയത്തിനകം കീഴടങ്ങിയേക്കും
Kerala

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പള്‍സര്‍ സുനി അല്‍പ സമയത്തിനകം കീഴടങ്ങിയേക്കും

admin
|
23 May 2018 9:34 AM GMT

അടുത്തമാസം മൂന്നിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചത്. സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനുവേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത്

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അടുത്തമാസം മൂന്നിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചത്. സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനുവേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. തങ്ങള്‍ നിരപരാധികളാണെന്നും കേസില്‍ കുടുക്കുകായിരുന്നുവെന്നുമാണ് മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പ്രതികള്‍ പറഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ മണികണ്ഠന് പിടിയിലായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനി അല്‍പ സമയത്തിനകം അങ്കമാലി ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയേക്കും. കീഴടങ്ങുന്നതിന് മുന്നേ സുനിയെ അറസ്റ്റ്ചെയ്യാന്‍ കോടതി പരിസരത്ത് പോലീസ് നിലയുറപ്പിച്ചുണ്ട്.

Related Tags :
Similar Posts