Kerala
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല, പനി പടരുന്നുപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല, പനി പടരുന്നു
Kerala

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല, പനി പടരുന്നു

Jaisy
|
23 May 2018 7:27 AM GMT

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും നിത്യേന ഇരുപതിനായിരത്തിലധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാകുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കിലും നിത്യേന ഇരുപതിനായിരത്തിലധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. ഇന്നലെ മാത്രം 9 പേര്‍ പനി ബാധിച്ച് മരിച്ചു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് ഇന്നലെ രാത്രി മരിച്ചു. ഇതോടെ ഇന്നലെ മാത്രം പനിബാധിച്ച് മരിച്ചത് 9 പേര്‍. 9 ല്‍ അഞ്ച് മരണങ്ങളും ഡെങ്കിപ്പനി കാരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഈ മാസം പനിബാധിച്ച് മരിച്ചവരുടെ എണ്ണം 93 ആയി. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 24968 പേര്‍ ഇന്നലെ പനിക്ക് ചികിത്സ തേടിയെത്തി. 952 പേര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍. 15 ലധികം പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വാര്‍ഡുകള്‍ ആരംഭിക്കണമെന്ന് വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ആശുപത്രികളിലും വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായി തുടങ്ങി. എങ്കിലും രോഗികളുടെ അസൌകര്യങ്ങള്‍ക്ക് പൂര്‍ണ തോതില്‍ പരിഹാരമായില്ല. സംസ്ഥാനതല ശുചീകരണ യജ്ഞം മറ്റനാള്‍ മുതല്‍ നടക്കും.

Similar Posts