Kerala
മൂന്നാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള യോഗത്തെച്ചൊല്ലി സിപിഐ-സിപിഎം പോര് രൂക്ഷംമൂന്നാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള യോഗത്തെച്ചൊല്ലി സിപിഐ-സിപിഎം പോര് രൂക്ഷം
Kerala

മൂന്നാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള യോഗത്തെച്ചൊല്ലി സിപിഐ-സിപിഎം പോര് രൂക്ഷം

Jaisy
|
23 May 2018 8:10 AM GMT

റവന്യൂ സെക്രട്ടറി വിളിച്ച യോഗത്തെ സംബന്ധിച്ച് സിപിഐ അതൃപ്തി അറിയിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം

മൂന്നാറിലെ ഭൂമി പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യൂ സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തെ ചൊല്ലി സിപിഐ-സിപിഎം പോര് രൂക്ഷം. ഉന്നതല യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ലെന്ന് വിശദീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സിപിഐ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കാനം അതൃപ്തി പരസ്യമാക്കിയത്. ദേവികുളം സബ് കലക്ടറുടെ വിഷയത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

റവന്യൂ സെക്രട്ടറി വിളിച്ച യോഗത്തെ സംബന്ധിച്ച് സിപിഐ അതൃപ്തി അറിയിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. തൊട്ടു പിന്നാലെ കൊടിയേരിയെ തള്ളി അതൃപ്തി പരസ്യമാക്കി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം തിരിച്ചടിച്ചു. ദേവികുളം സബ്കലക്ടറെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടതായുള്ള പ്രചരണത്തെയും കോടിയേരി ബാലകൃഷ്ണന്‍ തള്ളി. എന്നാല്‍ സര്‍ക്കാരെന്നാല്‍ സിപിഎം മാത്രമല്ലെന്ന് വിമര്‍ശമായിരുന്നു കൊടിയേരി ബാലകൃഷ്ണന്റെ നിലപാടിനുള്ള കാനത്തിന്റെ മറുപടി. മൂന്നാറിനെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മൂര്‍ച്ചിക്കുന്നതായാണ് നേതാക്കളുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

Similar Posts