Kerala
രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതിരാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി
Kerala

രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി

Sithara
|
23 May 2018 8:16 PM GMT

23 പേരടങ്ങുന്ന സംഘമാണ് യുവതിയെ ആക്രമിച്ചത്

രാജസ്ഥാനിലെ ബിക്കാനിറില്‍ കൂട്ട ബലാത്സംഗത്തിനിരയായത് മലയാളി യുവതി. ജയ്പൂരിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറില്‍ തട്ടിക്കൊണ്ടുപോയി യുവതിയെ 23 പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.

സെപ്തംബര്‍ 25നാണ് ബിക്കാനിറില്‍ നിന്നും ജെയ്പൂരിലേക്കുള്ള വാഹനം കാത്ത് നില്‍ക്കുന്നതിനിടെ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഈ യുവതി മലയാളിയാണെന്ന വിവരമാണ് പൊലീസ് നല്‍കുന്നത്. യുവതിയുടെ മാതാപിതാകള്‍ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ മലയാളിയാണെന്നും ഇവര്‍ ഡല്‍ഹിയിലാണ് ജനിച്ച് വളര്‍ന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ആറ് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് ക്രിമിനല്‍ നടപടിക്രമം 164 പ്രകാരം മൊഴിയും രേഖപ്പെടുത്തി. ബിക്കാനീറില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേനയെത്തിയ സംഘം കാറില്‍ വലിച്ച് കയറ്റുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ആദ്യം ഏതോ ഖനികള്‍ക്ക് സമീപമെത്തിച്ച് ആറ് പേര്‍ ചേര്‍ന്നാന്നാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പേരെ അക്രമികള്‍ വിളിച്ച് വരുത്തുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Related Tags :
Similar Posts