ഇരുമുന്നണികളുടെയും വോട്ടുകോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ വടകരയില്‍ കെ കെ രമ
|വികസനത്തിനൊപ്പം രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടില്‍ എല്‍ഡിഎഫിന് തലവേദന മണ്ഡലത്തിലെ കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണെന്നതാണ്.
സോഷ്യലിസ്ററുകളെ നെഞ്ചേറ്റിയ വടകരയില്‍ ഇത്തവണ മത്സരം പ്രവചനാതീതമാണ്. കടത്തനാടന്‍ മണ്ണില്‍ പ്രചാരണരംഗത്ത് ഇരുമുന്നണികളും ആര്‍ എം പിയും ബിജെപിയും ഏറെ മുന്നേറി കഴിഞ്ഞു. ജില്ലയില്‍ ചതുഷ്കോണ മത്സരം നടക്കുന്ന ഏക മണ്ഡലമാണ് വടകര. ജനതാപാര്‍ട്ടികള്‍ പരസ്പരം ഏറ്റ് മുട്ടുന്ന ഏകമണ്ഡലം കൂടിയാണ് വടകര.
വടകര. ഏഴ് വര്‍ഷം മുമ്പു വരെ ഇടതുമുന്നണി പാട്ടും പാടി ജയിച്ചിരുന്ന മണ്ഡലം. കാലം മാറി. മാറ്റങ്ങളുണ്ടായി. പാര്‍ട്ടികളില്‍ പിളര്‍പ്പും. . സോഷ്യലിസ്റ്റുകളെ നെഞ്ചേറ്റിയ മണ്ഡലത്തില്‍ ജനതാപാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നു. സിറ്റിംഗ് എംഎല്‍എ സി കെ നാണു എല്‍ഡിഎഫിന് വേണ്ടി അങ്കതട്ടില്‍. വികസനത്തിനൊപ്പം രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടില്‍ എല്‍ഡിഎഫിന് തലവേദന മണ്ഡലത്തിലെ കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണെന്നതാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് ആദ്യ മത്സരം. പാളയത്തില്‍ പടയാണ് അലട്ടുന്ന വിഷയം. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുകണക്ക് ഇതിനെ മറികടക്കുമെന്ന് ആത്മ വിശ്വാസം.
പൊതുരാഷ്ട്രീയത്തിനപ്പുറം ടി പി ചന്ദ്രശേഖരന്‍ വധം ചര്‍ച്ചചെയ്യപ്പെടുന്ന വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥിയായി കെ കെ രമ. ഇരുമുന്നണികളുടെയും വോട്ടുകോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ എം പിക്ക് കഴിഞ്ഞാല്‍ മണ്ഡലത്തില്‍ പുതുചരിത്രമാകും. 52 ശതമാനമുളള സ്ത്രീ വോട്ടര്‍മാരിലാണ് കണ്ണ്.
ഈഴവസമുദായത്തിന് പ്രാമുഖ്യമുളള ഇടംകൂടിയായ വടകരയില്‍ ബിജെപിക്കും പ്രതീക്ഷയുണ്ട്. വോട്ടുകണക്ക് നോക്കിയാല്‍ നിര്‍ണ്ണായകസ്വാധീനമുളള എസ് ഡി പി ഐയും മണ്ഡലത്തില്‍ സജീവമാണ്. പി അബ്ദുള്‍ ഹമീദാണ് സ്ഥാനാര്‍ത്ഥി.