Kerala
Kerala

ഓഖി ചുഴലിക്കാറ്റ്: വടക്കന്‍ കേരളത്തില്‍ നാല് പേരെ കാണാതായി

Subin
|
23 May 2018 7:57 PM GMT

മത്സ്യ ബന്ധനത്തിനായി കോഴിക്കോട് ചാലിയത്ത് നിന്ന് പോയ മൂന്ന് പേരെയും കാസര്‍കോട് നിലേശ്വരത്ത് നിന്നുപോയ ഒരാളെയുമാണ് കാണാതായത്.

ഓഖി ചുഴലിക്കാറ്റില്‍ വടക്കന്‍ കേരളത്തില്‍ നാല് പേരെ കാണാതായി. മത്സ്യ ബന്ധനത്തിനായി കോഴിക്കോട് ചാലിയത്ത് നിന്ന് പോയ മൂന്ന് പേരെയും കാസര്‍കോട് നിലേശ്വരത്ത് നിന്നുപോയ ഒരാളെയുമാണ് കാണാതായത്. കോഴിക്കോട് ബേപ്പൂരില്‍ നിന്നും കടലില്‍ പോയ മൂന്ന് ബോട്ടുകള്‍ക്ക് ഇപ്പോഴും കരക്കെത്താനായിട്ടില്ല

നീലേശ്വരത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറം സ്വദേശി സുനിലിനെയാണ് കാണാതായത്. സുനിലുള്‍പ്പെടെ മൂന്ന് പേരാണ് തോണിയിലുണ്ടായത്. മറ്റ് രണ്ട് പേരെ മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ചാലിയത്ത് തോണിയില്‍ മത്സ്യബന്ധത്തിന് പോയ മൂന്ന് പേരെ കുറിച്ച് ഇതുവരെ വിവരവും ലഭ്യമായിട്ടില്ല. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ധനലക്ഷ്മി, സിനാന്‍, അമൃത എന്നീ ബോട്ടുകളാണ് കടലില്‍ കുടങ്ങികിടക്കുന്നത്. 34 തൊഴിലാളികളാണ് ഈ മൂന്ന് ബോട്ടിലുമായി ഉള്ളത്.

Related Tags :
Similar Posts