Kerala
വേങ്ങരയില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് യുഡിഎഫ്; വികസന മുരടിപ്പെന്ന് എല്‍ഡിഎഫ്വേങ്ങരയില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് യുഡിഎഫ്; വികസന മുരടിപ്പെന്ന് എല്‍ഡിഎഫ്
Kerala

വേങ്ങരയില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് യുഡിഎഫ്; വികസന മുരടിപ്പെന്ന് എല്‍ഡിഎഫ്

admin
|
23 May 2018 4:54 AM GMT

മണ്ഡലത്തിലെ വികസനവും സംസ്ഥാനത്ത് നടപ്പാക്കിയ വികസനവും ഉയര്‍ത്തിപ്പിടിച്ചാണ് കുഞ്ഞാലികുട്ടിയുടെ പ്രചരണം. എന്നാല്‍ വേങ്ങരയില്‍ അടിസ്ഥാന വികസന മേഖലയില്‍ മുരടിപ്പാണെന്ന് ഇടതു സ്ഥാനാര്‍ഥി പി പി ബഷീറും പറയുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് വേങ്ങര. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതാണ് വേങ്ങരയെ വ്യത്യസ്തമാക്കുന്നത്. മണ്ഡലത്തിലെ വികസനവും സംസ്ഥാനത്ത് നടപ്പാക്കിയ വികസനവും ഉയര്‍ത്തിപ്പിടിച്ചാണ് കുഞ്ഞാലികുട്ടിയുടെ പ്രചരണം മുന്നോട്ട് പോകുന്നത്. എന്നാല്‍ വേങ്ങരയില്‍ അടിസ്ഥാന വികസന മേഖലയില്‍ മുരടിപ്പാണെന്ന് ഇടതു സ്ഥാനാര്‍ഥി അഡ്വക്കറ്റ് പി പി ബഷീറും പറയുന്നു.

2006ല്‍ കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് പരാജയപ്പെട്ട ശേഷമാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ തവണ 38182 വോട്ടിന് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും വിജയിച്ചു. ആലി ഹാജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സുരേന്ദ്രന്‍ കരീപ്പുഴ വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിക്കുന്നു. പിഡിപിയും,എസ്ഡിപിഐയും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

Similar Posts