Kerala
‘മാമ്പഴക്കാലം’ അവധിക്കാല ക്യമ്പ് സമാപിച്ചു‘മാമ്പഴക്കാലം’ അവധിക്കാല ക്യമ്പ് സമാപിച്ചു
Kerala

‘മാമ്പഴക്കാലം’ അവധിക്കാല ക്യമ്പ് സമാപിച്ചു

admin
|
23 May 2018 7:17 PM GMT

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് സമാപിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലായിരുന്നു മാമ്പഴക്കാലം എന്ന് പേരിട്ട ക്യാമ്പ് സംഘടിപ്പിച്ചത്

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് സമാപിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലായിരുന്നു മാമ്പഴക്കാലം എന്ന് പേരിട്ട ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 5 മുതലാണ് അവധിക്കാല ക്യാമ്പ് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 137 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നാടന്‍പാട്ട് ശില്‍പശാല, സിവില്‍ സര്‍വീസ് പരിശീലനം, പഠനയാത്ര, യോഗ പരിശീലനം, മാജിക് പഠനം, ചെറുകഥാ രചന തുടങ്ങിയവയെല്ലാം ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണിവരെയായിരുന്നു ക്യാമ്പ്. മറ്റ് ജില്ലകളില്‍ നിന്ന് വന്നവര്‍ക്ക് താമസ സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ജസ്റ്റിസ് ഡി ശ്രീദേവി ഉദ്ഘാടനം ചെയ്തു. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലളിതമായി ജസ്റ്റിസ് ഡി ശ്രീദേവി കുട്ടികളോട് വിശദീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറിമാരായ ആര്‍ രാമചന്ദ്രന്‍നായര്‍, ജിജി തോംസണ്‍, അഡീഷണല്‍ ഡിജിപി ബി സന്ധ്യ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നര്‍ത്തകി രേഖാ രാജു തുടങ്ങി നിരവധി പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സമാപനസമ്മേളനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നൃത്തപരിപാടികളും സംഘടിപ്പിച്ചിരുന്നു.

Similar Posts