Kerala
വിവാദ മെഡിക്കല്‍ ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നുവിവാദ മെഡിക്കല്‍ ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
Kerala

വിവാദ മെഡിക്കല്‍ ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

Subin
|
23 May 2018 8:58 PM GMT

തലവരി വാങ്ങിയെന്ന് കണ്ടെത്തിയിട്ടും ക്രിമിനല്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബെന്നി ചൂണ്ടിക്കാട്ടി. എന്നാല്‍ ബില്ലില്‍ അഴിമതി നടന്നുവെന്ന് കരുതുന്നില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കണ്ണൂർ, കരുണാ മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ട ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കെപിസിസി രാഷ്ര്ടീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളാരും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ തിരിച്ചടിച്ചു.

ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് ബെന്നി ബെഹനാന്‍റെ ആരോപണം. കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളുടെ നേതൃത്വത്തിൽ പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നത്. ഇതേകുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണണമെന്നും ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.

റാങ്കിന്റെ കാര്യത്തിൽ ഏറെ പിന്നിൽ നില്‍ക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കിയ മാനേജ്മെമെന്റ് നടപടി സാധൂകരിക്കാൻ ബില്ല് അവതരിപ്പിച്ച പിണറായി സർക്കാരിന്റെ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന ബെന്നി ബെഹന്നാന്‍ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷത്തെ കൂടിയാണ് പരോക്ഷമായി വിമര്‍ശിക്കുന്നത്. എന്നാല്‍ അഴിമതിയുണ്ടെന്ന ബെന്നി ബെഹന്നാന്‍റെ വാദത്തെ കെ മുരളീധരന്‍ പൂര്‍ണമായി തള്ളി.

ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഇനിയും അതിനെ പിന്തുണക്കണോയെന്ന കാര്യം രാഷ്ര്ടീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ബിൽ ഗവര്‍ണ്ണര്‍ മടക്കിയതോടെ അധികാരത്തിൽ തുടരാനുള്ള ധാർമിക അർഹത നഷ്ടപ്പെട്ട പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു.

Similar Posts