കര്‍ഷകരുടെ മഴക്കാല വിളയായി റമ്പൂട്ടാന്‍
|വിരുന്നുകാരനായെത്തി കേരളത്തിന്‍റെ പഴ വിപണിയെ കീഴടക്കിയ റമ്പൂട്ടാന് വിപണിയില്‍ രാജകീയമായ ഇടമാണ് ഇന്നുള്ളത്. വലിയ അധ്വാനമില്ലാതെ ഓരോ സീസണിലും ഇടവിളയായി മികച്ച വരുമാനം കൊണ്ടുവരുമെന്നതിനാല്‍ വിളഞ്ഞു തുടുത്ത റമ്പൂട്ടാന്‍ പഴങ്ങളെപ്പൊലെ തന്നെ കര്‍ഷകരും ഹാപ്പിയാണ്.
മഴക്കാലം റമ്പൂട്ടാന്‍ പഴങ്ങളുടെ കൂടി സീസണാണ്. വിരുന്നുകാരനായെത്തി കേരളത്തിന്‍റെ പഴ വിപണിയെ കീഴടക്കിയ റമ്പൂട്ടാന് വിപണിയില്‍ രാജകീയമായ ഇടമാണ് ഇന്നുള്ളത്. മഴ മധുരമായി എത്തുന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ കര്‍ഷകരുടെ മഴക്കാല ആശ്വാസം കൂടിയാണ്.
കാലവര്‍ഷത്തിനൊപ്പം പഴവിപണിക്ക് മധുരം നല്‍കി കേരളത്തിന് സമീപകാലം വരെ അത്ര പരിചിതമല്ലാതിരുന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ വിപണി കീഴടക്കി തുടങ്ങി. മണ്‍സൂണ്‍ ഫലമായ റമ്പൂട്ടാന്‍ മെയ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പഴുത്ത് വിളയുക. കായ്ഫലമുള്ള മരങ്ങളില്‍ ഭൂരീഭാഗവും മൊത്തക്കച്ചവടക്കാര്‍ എത്തി വിലപറഞ്ഞ് എടുക്കുകയാണ് പതിവ്. കേരളത്തിന് പുറമേ തമിഴ് നാട്ടിലും റമ്പൂട്ടാന്‍ പഴങ്ങള്‍ക്ക് മികച്ച ഡിമാന്‍റാണ്. സാധാരണ ഗതിയില്‍ അയ്യായിരം മുതല്‍ മുപ്പതിനായിരം രൂപ വരെ ഒരു മരത്തിലെ വിളയിനത്തില്‍ മാത്രം നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.
കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം റമ്പൂട്ടാന്‍ കൃഷിയില്‍ അത്ര വ്യാപകമല്ല. എന്നാല്‍ മൂന്നും നാലും മരങ്ങള്‍ തന്നെ സീസണില്‍ മികച്ച വരുമാനം നല്‍കുമെന്നതിനാല്‍ കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട വിളയായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റമ്പൂട്ടാനായി.
നോമ്പ് വിഭവങ്ങളിലെ പഴങ്ങളുടെ പട്ടികയില്‍ റമ്പൂട്ടാനും ഇടം കിട്ടിയതോടെ പുണ്യമാസം റമ്പൂട്ടാന്‍ വിപണിക്കും പ്രിയപ്പെട്ട കാലമാണ്. വലിയ അധ്വാനമില്ലാതെ ഓരോ സീസണിലും ഇടവിളയായി മികച്ച വരുമാനം കൊണ്ടുവരുമെന്നതിനാല്‍ വിളഞ്ഞു തുടുത്ത റമ്പൂട്ടാന്‍ പഴങ്ങളെപ്പൊലെ തന്നെ കര്‍ഷകരും ഹാപ്പിയാണ്.