Kerala
നെഹ്‌റു ട്രോഫിയില്‍ വ്യത്യസ്ഥ തുഴച്ചില്‍ ശൈലികള്‍ പരീക്ഷിക്കാനൊരുങ്ങി ടീമുകള്‍നെഹ്‌റു ട്രോഫിയില്‍ വ്യത്യസ്ഥ തുഴച്ചില്‍ ശൈലികള്‍ പരീക്ഷിക്കാനൊരുങ്ങി ടീമുകള്‍
Kerala

നെഹ്‌റു ട്രോഫിയില്‍ വ്യത്യസ്ഥ തുഴച്ചില്‍ ശൈലികള്‍ പരീക്ഷിക്കാനൊരുങ്ങി ടീമുകള്‍

Subin
|
24 May 2018 2:14 PM GMT

സാധാരണ മിനുട്ടില്‍ 70 തുഴകളാണിടുന്നത്. ഇക്കുറി സമയം അടിസ്ഥാനമാക്കിയുള്ള മത്സരമായതിനാല്‍ പരമാവധി തുഴകളിട്ട് വേഗം കൂട്ടാനാണ് ശ്രമം.

നെഹ്‌റുട്രോഫി ജലോല്‍സവത്തിന് എത്തുന്ന ടീമുകള്‍ പ്രയോഗിക്കുന്നത് വ്യത്യസ്തതുഴച്ചില്‍ ശൈലികള്‍. പരമ്പരാഗത ശൈലി വിട്ട് പ്രയാസരഹിതമായ തുഴച്ചില്‍ ശൈലിക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത്തവണ ജയത്തിന് സമയം പ്രധാന ഘടകമായതോടെ ശൈലി മാറ്റുന്നതിന് എല്ലാ ക്ലബുകളും മുന്‍ഗണന നല്‍കുന്നു.

ഓളത്തിന്റെ താളത്തനൊത്തുള്ള തുഴയേറിന്റെ മനോഹാരിത തന്നെയാണ് വള്ളംകളിയുടെ പ്രത്യേകത. ഈ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത് കാലങ്ങളായി തുടരുന്ന തുഴച്ചിലെ പരമ്പരാഗത ശൈലിയാണ്. ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ശൈലിമാറ്റം പലരും പരീക്ഷിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി ശൈലി മാറ്റം ക്ലബുകള്‍ കാര്യമായി എടുത്തുകഴിഞ്ഞു. കുട്ടനാട്, കുമരകം, കൊല്ലം ശൈലികളാണ് നിലവിലുള്ളത്.

പാടിത്തുഴയുന്ന കുട്ടനാടന്‍ ശൈലിയാണധികവും വേമ്പനാട് കായലിലെ ഓളത്തിലെത്തുന്നത്. മത്സരക്കമ്പം മുറുകിയതോടെ വ്യത്യസ്തമായ ശൈലികളെ സമന്വയിപ്പിക്കാനാണ് പല ക്ലബുകളുയേയും പദ്ധതി. ഒരു മിനുട്ടിലിടുന്ന
തുഴകളുടെ എണ്ണത്തിലും വ്യത്യാസം കാണാം. സാധാരണ മിനുട്ടില്‍ 70 തുഴകളാണിടുന്നത്. ഇക്കുറി സമയം അടിസ്ഥാനമാക്കിയുള്ള മത്സരമായതിനാല്‍ പരമാവധി തുഴകളിട്ട് വേഗം കൂട്ടാനാണ് ശ്രമം. ശൈലിക്കൊപ്പം തുഴച്ചിലുകാരുടെ കരുത്തും പ്രധാനമാണ്.

Similar Posts