Kerala
അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ സുമനസുകളുടെ കാരുണ്യം തേടി വിജയന്‍അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ സുമനസുകളുടെ കാരുണ്യം തേടി വിജയന്‍
Kerala

അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ സുമനസുകളുടെ കാരുണ്യം തേടി വിജയന്‍

Jaisy
|
24 May 2018 12:48 AM GMT

എ.സി മെക്കാനിക്ക് ആയിരുന്ന ഇദ്ദേഹം പിന്നിട്ട 63 വര്‍ഷത്തെ ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ചിട്ടുള്ളത് ആശുപത്രികളിലും മരുന്നുകളുടെ ലോകത്തും ശസ്ത്രക്രിയ ടേബിളുകളിലുമാണ്

ശസ്ത്രക്രിയ മാത്രം പ്രതിവിധിയായിട്ടുള്ള അപൂര്‍വ രോഗത്തിന്റെ പിടിയിലമര്‍ന്ന് വേദന തിന്ന് ജീവിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരി അത്താണി സ്വദേശി വിജയന്‍ ഇദ്ദേഹത്തിന്റെ 71ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ്. ഇരുപത് വര്‍ഷത്തോളം മസ്കത്തില്‍ എ.സി മെക്കാനിക്ക് ആയിരുന്ന ഇദ്ദേഹം പിന്നിട്ട 63 വര്‍ഷത്തെ ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ചിട്ടുള്ളത് ആശുപത്രികളിലും മരുന്നുകളുടെ ലോകത്തും ശസ്ത്രക്രിയ ടേബിളുകളിലുമാണ്.

തലയോട് മുതല്‍ കാല്‍പാദത്തിന് അടിവശം വരെ പുറത്തേക്ക് കാണുന്ന തരത്തില്‍ ഉണ്ടാകുന്ന പ്രത്യേക തരം മാംസ വളര്‍ച്ചയാണ് വിജയന്റെ ശരീരത്തില്‍ ഉണ്ടാകുന്നത്. . ഇതുമൂലം സംസാരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ നടക്കുവാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം . തലയോട് മുതല്‍ കാല്‍പാദത്തിന് അടിവശം വരെ പുറത്തേക്ക് കാണുന്ന തരത്തില്‍ ഉണ്ടാകുന്ന പ്രത്യേക തരം മാംസ വളര്‍ച്ചയാണ് വിജയന്റെ ശരീരത്തില്‍ ഉണ്ടാകുന്നത്. . ഇതുമൂലം സംസാരിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ നടക്കുവാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം . 18ാം വയസില്‍ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞതെന്നു മുൻ പ്രവാസി കൂടിയായ വിജയൻ പറയുന്നു .

മൂക്കിലും വായിലുമാണ് ആദ്യം രോഗബാധയുണ്ടായത്. പരിശോധനയില്‍ കന്നുകാലികളില്‍ നിന്ന് പകര്‍ന്ന അപൂര്‍വ വൈറസ് ബാധയാണ് ഇതിന് കാരണമെന്നും കണ്ടത്തെി. ഈ രോഗത്തിന് പ്രതിവിധിയായി യാതൊരു മരുന്നും കണ്ടത്തെിയിട്ടുമില്ലെന്നും ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്നുമുള്ള തിരിച്ചറിവ് ഇദ്ദേഹത്തിന് ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.വിജയന്റെ ജീവിതത്തിലെ വേദന നിറഞ്ഞ അധ്യായത്തിനു തുടക്കമിട്ട് 1969ല്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലാണ് ആദ്യ ശസ്ത്രക്രിയ നടന്നത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രോഗം കണ്ണിലേക്കും കാലിലേക്കും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നു. വിങ്ങിപ്പൊട്ടി രക്തസ്രാവവും വേദനയും ഉണ്ടാകുമ്പോള്‍ ഡോക്ടറുടെ അടുത്തത്തെി ശസ്ത്രക്രിയക്ക് വിധേയനാകും. ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണ വീതം ശസ്ത്രക്രിയക്ക് വിധേയനായിരുന്ന വിജയന് പ്രായം വര്‍ധിക്കുന്തോറും വേണ്ടിവരുന്ന ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിച്ചുവന്നു. ശരീരത്തിന് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒമാനിലെയും ഇന്ത്യയിലെയും ആശുപത്രികളിലായാണ് കഴിഞ്ഞ 70 ശസ്ത്രക്രിയകളും നടത്തിയത്. രോഗം മൂലം ശാരീരിക സ്ഥിതി മോശമായതോടെയാണ് ജോലി നിര്‍ത്തി ഒമാനിൽ നിന്നും മടങ്ങിയത്.എഞ്ചിനീയറിങിന് പഠിക്കുന്ന മകന് ഒരു ജോലി ലഭിക്കുന്നത് വരെയെങ്കിലും ജീവിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ ചെറിയ ആഗ്രഹം. സുഹൃത്തുക്കൾ അയച്ചു കൊടുത്ത സന്ദർശന വിസയിൽ വീണ്ടും ഒമാനില്‍ എത്തിയ ഇദ്ദേഹം അടുത്ത മാസം തിരികെ പോകും. സഹായ സന്നദ്ധതയുള്ള സുമനസുകള്‍ക്കായി തൃശൂര്‍ എസ്.ബി.ടി മെയിന്‍ ബ്രാഞ്ചില്‍ എം.വിജയന്‍, ഭാര്യ ഗിരിജ എന്നിവരുടെ പേരില്‍ 67019480727 നമ്പറില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പ്രവാസികളും അല്ലാത്തവരുമായ സുമനസുകളുടെ സഹായ ഹസ്തങ്ങൾ തന്നെ കനിയുമെന്നാണ് വിജയന്റെ പ്രതീക്ഷ.

Similar Posts