കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി തോമസ് ഐസക്
|ഹാജര്‍ രേഖപ്പെടുത്തണമെന്നതടക്കം ജിഎസ്‍ടി യോഗത്തിൽ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രം സാമന്തന്മാരോടെന്ന പോലെയാണ് സംസ്ഥാനധനമന്ത്രിമാരോട് പെരുമാറുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. ഹാജര്‍ രേഖപ്പെടുത്തണമെന്നതടക്കം ജിഎസ്‍ടി യോഗത്തിൽ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രം സാമന്തന്മാരോടെന്ന പോലെയാണ് സംസ്ഥാനധനമന്ത്രിമാരോട് പെരുമാറുന്നത്. നാളെയും മറ്റന്നാളും നടക്കുന്ന യോഗത്തെക്കുറിച്ച് അറിയിപ്പ് ഇന്നലെ വൈകീട്ടാണ് കിട്ടിയത്. ഇതിനെതിരെ ധനമന്ത്രിമാരുടെ അടുത്ത കൌണ്‍സില്‍ യോഗത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ധനമന്ത്രി ഫേസ്‍ബുക്കില്‍ കുറിച്ചു.
വരാന്‍ പോകുന്ന കേരള നിയമസഭാ സമ്മേളനത്തില്‍ ജി.എസ്.ടി സംബന്ധിച്ച ഭരണഘടനാ ഭേദഗതിയെ അംഗീകരിച്ചുകൊണ്ട് പ്രമേയം പാസ്സാക്കുന്ന...
Posted by Dr.T.M Thomas Isaac on Tuesday, September 20, 2016
കേന്ദ്രത്തിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ജിഎസ്‍ടി യോഗത്തില്‍ ധനമന്ത്രിമാര്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ധനമന്ത്രിമാരുടെ ഇരിപ്പടം ചെയര്‍മാന്‍ തീരുമാനിക്കുമെന്നും അറിയിപ്പുണ്ട്. സാമന്തന്മാരോടെന്ന പോലെയാണ് കേന്ദ്രം സംസ്ഥാന ധനമന്ത്രിമാരോട് പെരുമാറുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്‍ബുക്കിൽ കുറിച്ചു. ജിഎസ്ടി സംബന്ധിച്ച ഭരണഘടന ഭേദഗതി അംഗീകരിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോഴാണ് നാളെയും മറ്റന്നാളുമായി നടക്കുന്ന യോഗത്തിന്റെ അറിയിപ്പ് ഇന്നലെ വൈകീട്ട് ലഭിക്കുന്നത്. ഈ യോഗത്തില്‍ മന്ത്രിമാര്‍ക്ക് പങ്കെടുക്കാനായില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശവുമില്ല. ജിഎസ്‍ടിക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അനുമതി ആയതോടെ ബിജെപി കേന്ദ്രസര്‍ക്കാര്‍ തനി സ്വരൂപം പുറത്തിറക്കിയിരിക്കുകയാണ്. ഇതിനെതിരെ കൌണ്‍സില്‍ യോഗത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ധനമന്ത്രി എഫ്ബി പോസ്റ്റില്‍ പറയുന്നു.