Kerala
എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ് പുസ്തക പ്രകാശനം ഇന്ന്'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്' പുസ്തക പ്രകാശനം ഇന്ന്
Kerala

'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്' പുസ്തക പ്രകാശനം ഇന്ന്

Jaisy
|
24 May 2018 3:36 AM GMT

രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും അധോലോക നായകരും തമ്മിലുള്ള സൌഹൃദമാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് പുസ്തകം സമര്‍ഥിക്കുന്നു

ഇന്ത്യന്‍ രാഷ്ട്രീയവും ‌കോര്‍പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ തുറന്നുകാട്ടുകയാണ് ജോസി ജോസഫ് രചിച്ച 'എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്' എന്ന പുസ്തകം. അഴിമതി നിറഞ്ഞ ഇന്ത്യന്‍ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള ‌വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. ഇന്ന് വൈകീട്ട് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും.

ഏറ്റവും വലിയ ജനാധിപത്യ രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ തുറന്നെഴുത്താണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്. രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും അധോലോക നായകരും തമ്മിലുള്ള സൌഹൃദമാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് പുസ്തകം സമര്‍ഥിക്കുന്നു. ജെറ്റ് എയര്‍വേയ്സ് വിമാനക്കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള കൂട്ടുകെട്ടിനുനേരെ ഭരണകൂടം കണ്ണടക്കുന്നതു പോലുള്ള സംഭവങ്ങള്‍ ഇതിന് തെളിവാണ്.

ഇത്തരം കൂട്ടുകെട്ടുകളെ തകര്‍ക്കാനുള്ള ശേഷി നമ്മുടെ മാധ്യമങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കുമില്ല. അങ്ങനെ ജനാധിപത്യം വരേണ്യര്‍ക്കുമാത്രമായി ചുരുങ്ങുകയാണെന്നും പുസ്തകം പറയുന്നു. ദ ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററാണ് ചേര്‍ത്തല സ്വദേശിയായ ജോസി ജോസഫ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് പുരസ്കാരലബ്ദിക്കൊപ്പം നിയമനടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്.

Similar Posts