Kerala
ബാബു ഭരദ്വാജ്- യാത്രകളെ സ്നേഹിച്ച പ്രവാസത്തിന്‍റെ എഴുത്തുകാരന്‍ബാബു ഭരദ്വാജ്- യാത്രകളെ സ്നേഹിച്ച പ്രവാസത്തിന്‍റെ എഴുത്തുകാരന്‍
Kerala

ബാബു ഭരദ്വാജ്- യാത്രകളെ സ്നേഹിച്ച പ്രവാസത്തിന്‍റെ എഴുത്തുകാരന്‍

admin
|
24 May 2018 5:58 PM GMT

ബാബു ഭരദ്വാജിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത് പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരനാണ്.

ബാബു ഭരദ്വാജിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത് പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിച്ച എഴുത്തുകാരനാണ്. യാത്രകളെ ഏറെ സ്നേഹിച്ച ബാബു ഭരദ്വാജ് താന്‍ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചാണ് കൂടുതലും എഴുതിയത്.

1948 ജനുവരി 15ന് കോഴിക്കോടിനടുത്ത് ചേമഞ്ചേരിയില്‍ ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഗള്‍ഫിലേക്ക് പോയി. ഏറെ കാലം ഗള്‍ഫില്‍ ആയിരുന്നു. മലയാളികളുടെ ജീവിതത്തെ മാറ്റമറിച്ച ഗള്‍ഫ് പ്രവാസത്തെ സാഹിത്യലോകത്ത് അഭിസംബോധന ചെയ്ത ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് അദ്ദേഹം.

യാത്രകളെ ഏറെ സ്നേഹിച്ച ബാബു ഭരദ്വാജ് പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, ശവ ഘോഷയാത്ര, പപ്പറ്റ് തിയേറ്റര്‍ കൃതികള്‍ രചിച്ചു. ശശികുമാര്‍ നായകനയി അഭിനയിച്ച ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവാണ് അദ്ദേഹം. ചിന്ത രവിയായിരുന്നു ചിത്രത്തിന്‍രെ സംവിധായകന്‍.

കൈരളി ടിവി ചാനലിന്റെ തുടക്കം മുതല്‍ ക്രിയേറ്റിവ് എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ സ്ഥാനങ്ങളും അദ്ദേഹം കലാപത്തിന് ഒരു ഗൃഹപാഠം എന്ന നോവലിന് 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അബൂദബി ശക്തി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചിന്ത വാരികയുടെ എഡിറ്റര്‍, ഡൂള്‍ ന്യൂസ് എഡിറ്റര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു.

പ്രഭയാണ് ഭാര്യ, രേഷ്മ, താഷി, ഗ്രീഷ്മ എന്നിവരാണ് മക്കള്‍.

Related Tags :
Similar Posts