മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന്
|പ്രധാനമന്ത്രിയില്ലെങ്കിലും മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് കടകംപള്ളി
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 ന് ആലുവയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്,അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷ, പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കടകംപള്ളി പറഞ്ഞു
സുരക്ഷാ പരിശോധനകളും പരീക്ഷണ ഓട്ടങ്ങളും വിജയിച്ച സാഹചര്യത്തില്‍ മെട്രോയുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആധോഷത്തിന്റെ ഭാഗമായി തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത് ഈ മാസം 30 ന് ആലുവയില്‍ വച്ച് ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പരഞ്ഞു
പ്രധാനമന്ത്രിക്ക് വേണ്ടി കാത്തിരിക്കുകയാണ്,എന്നാല്‍ അനന്തമായി പ്രധാനമന്ത്രിക്ക് വേണ്ടി കാത്തിരിക്കില്ലെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്തിന്റെ ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഉദ്ഘാ നത്തിന്റെ പിറ്റേ ദിവസം മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് മെട്രോ സര്‍വ്വീസ് തുറന്ന് കൊടുക്കാന്‍ സജ്ജമാണെന്ന് കെഎംആര്‍എലും അറിയിച്ചിട്ടുണ്ട്.
അതേസമയം മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല. മെയ് 29 മുതല്‍ ജൂണ്‍ 4 വരെ പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദര്‍ശനത്തിലായിരിക്കും. സ്പെയിന്, ജര്‍മനി , റഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്