Kerala
Kerala
മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍
|24 May 2018 9:29 AM GMT
ചിന്നക്കനാല്‍ വില്ലേജിലെ എട്ടേക്കര്‍ കയ്യേറ്റഭൂമിയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നത്
മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. ദേവികുളം സബ്കലക്ടര്‍ സ്ഥാനത്തു നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ ഒഴിയുന്നതിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് നടപടി.
ചിന്നക്കനാല്‍ വില്ലേജിലെ എട്ടേക്കര്‍ കയ്യേറ്റഭൂമിയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നത്. ഈ ഭൂമി മുന്‍പ് ആദിവാസികള്‍ക്ക് നല്‍കിയതായിരുന്നു. ഇതിലുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ നടപടി.