സ്‌പോട് അഡ്മിഷനും താറുമാറായി; ബിഡിഎഡ് അഡ്മിഷന്‍ മാറ്റി
|മെഡിക്കല്‍ ഡെന്റല്‍ പ്രവേശനപ്രക്രിയ എത്രമാത്രം താറുമാറായെന്ന് തെളിയിക്കുന്നതാണ് ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ തീയതി മാറ്റേണ്ടിവന്ന സ്ഥിതിവിശേഷം.
എം ബി ബി എസ് പ്രവേശന നടപടികള്‍ വൈകിയത് മൂലം ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ തീയതി മാറ്റി. സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലേക്കാണ് മാറ്റിവെച്ചത്. എംബിബിഎസ് അഡ്മിഷന്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.
പ്രവേശന ഫീസിന് ബാങ്ക് ഗാരന്റി നല്‍കുന്നതിലെ അനിശ്ചിതത്വത്തിലൂടെ സങ്കീര്‍ണമായ പ്രവേശന നടപടികള്‍ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കാത്തത് മൂലം കൂടുതല്‍ ദുഷ്‌കരമായി. വ്യാഴാഴ്ച തുടങ്ങിയ എം ബി ബി എസ് അഡ്മിഷന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. അതോടെ ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ നടക്കില്ലെന്നുറപ്പായി. ഇന്ന് ബലിപെരുന്നാള്‍ അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലേക്ക് അഡ്മിഷന്‍ മാറ്റി. ബിഡിഎസിന് ചേരാന്‍ താല്‍പര്യമുള്ളവര്‍ ഒരു ദിവസത്തെ അവധിക്ക് ശേഷം വീണ്ടും തിരുവനന്തപുരത്തിന് വണ്ടി കയറണം.
ദൂരെ നിന്ന് വന്നവര്‍ ചിലര്‍ ഇവിടെത്തന്നെ തങ്ങാന്‍ തീരുമാനിച്ചു. കൃത്യമായ ഹോംവര്‍ക്ക് നടത്താത്തതാണ് ഇത്രയും വൈകിച്ചതെന്ന് രക്ഷിതാക്കള്‍. 350ഓളം ബിഡിഎസ് സീറ്റുകളിലേക്കാണ് സ്‌പോട് അഡ്മിഷന്‍ നടത്തേണ്ടത്. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനപ്രക്രിയ എത്രമാത്രം താറുമാറായെന്ന് തെളിയിക്കുന്നതാണ് ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ തീയതി മാറ്റേണ്ടിവന്ന സ്ഥിതിവിശേഷം.