ചികിത്സയിലിരിക്കെ എച്ച്ഐവി ബാധ: ആര്‍സിസിക്ക് വിദഗ്ധ സമിതിയുടെ ക്ലീന്‍ചിറ്റ്
|അണുബാധ സ്ഥിരീകരിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അപര്യാപ്തതയാണ് തിരിച്ചടിയായതെന്നും വിദഗ്ധ സമിതി
ചികിത്സയിലിരിക്കെ ഒന്‍പത് വയസ്സുകാരിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് കുട്ടിക്ക് രക്തം നല്‍കിയത്. അണുബാധ സ്ഥിരീകരിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അപര്യാപ്തതയാണ് തിരിച്ചടിയായതെന്നും വിദഗ്ധ സമിതി കണ്ടെത്തത്തി.
ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എച്ച്ഐവി ബാധിച്ചതെങ്ങനെ എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രക്തം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയത്. രക്തദാതാക്കള്‍ക്ക് എച്ച്ഐവി അണുബാധുണ്ടോ എന്നറിയാനുള്ള അത്യാധുനിക സൌകര്യങ്ങള്‍ ആര്‍സിസിയില്‍ ഇല്ലെന്നും സമിതി കണ്ടെത്തി. അതാണ് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആര്‍സിസി രക്തം നല്‍കിയതെന്ന് ആര്‍സിസി ഡയറക്ടര്‍ നല്‍കിയ ആഭ്യന്തര റിപ്പോര്‍ട്ടിലും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നു. ന്യൂക്ലിക് ആസിഡ് പരിശോധനാ സംവിധാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്ററുകളിലും സ്ഥാപിക്കണമെന്നും വിദഗ്ധസമിതി ശിപാര്‍ശ ചെയ്തു. കുട്ടിയുടെ തുടര്‍ ചികിത്സ സര്‍ക്കാര്‍ വഹിക്കണമെന്നും സമിതി നിര്‍ദേശിച്ചു.