മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽ കൈയ്യേറ്റ കേസ് ഇന്ന് ഹൈക്കോടതിയില്‍
|മന്ത്രി തോമസ് ചാണ്ടി ചെയർമാൻ ആയിരുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ ഭൂമി കൈയ്യേറി റിസോർട്ട് നിർമിച്ചെന്നും പരാതി നൽകിയിട്ടും ബന്ധപ്പെട്ട റവന്യു അധികൃതരും പോലീസും നടപടി സ്വീകരിച്ചില്ല എന്നും കാണിച്ചു ആലപുഴ സ്വദേശി വിനോദ് ആണ് കോടതിയെ സമീപിച്ചത്.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാർത്താണ്ഡം കായൽ കൈയ്യേറ്റ കേസ് ഇന്ന് ഹൈകോടതി പരിഗണിക്കും. കൈയ്യേറ്റ വിഷയത്തില്‍ റവന്യൂ വകുപ്പും എജിയും ഇടഞ്ഞ് നില്‍ക്കേ മന്ത്രിസഭയോഗവും ഇന്ന് ചേരുന്നുണ്ട്. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എജിയുടെ നിയമോപദേശം ലഭിച്ചാല്‍ മന്ത്രിസഭ യോഗം അത് പരിഗണിച്ചേക്കും.
മന്ത്രി തോമസ് ചാണ്ടി ചെയർമാൻ ആയിരുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ ഭൂമി കൈയ്യേറി റിസോർട്ട് നിർമിച്ചെന്നും പരാതി നൽകിയിട്ടും ബന്ധപ്പെട്ട റവന്യു അധികൃതരും പോലീസും നടപടി സ്വീകരിച്ചില്ല എന്നും കാണിച്ചു ആലപുഴ സ്വദേശി വിനോദ് ആണ് കോടതിയെ സമീപിച്ചത്. മാർത്താണ്ഡം കായൽ കൈയ്യേറി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ടു മറ്റൊരു കേസും ഹൈകോടതിയുടെ പരിഗണനയിൽ ഉണ്ട്. ഈ കേസുകളിൽ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടർ സത്യവാങ്‌മൂലം നൽകിയിരുന്നു.
അതേസമയം റവന്യു വകുപ്പും എജിയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ മന്ത്രിസഭയോഗം ഇന്ന്ചേരും. കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത് കൊണ്ട് റവന്യൂമന്ത്രി വിഷയം ഉന്നയിച്ചാല്‍ മന്ത്രിസഭയോഗം അതും ചര്‍ച്ച ചെയ്തേക്കും.