Kerala
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കൌണ്‍സിലിങ്ങ് സൈക്കോളജിയില്‍ ബിരുദമെടുത്തവര്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നുകാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കൌണ്‍സിലിങ്ങ് സൈക്കോളജിയില്‍ ബിരുദമെടുത്തവര്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നു
Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കൌണ്‍സിലിങ്ങ് സൈക്കോളജിയില്‍ ബിരുദമെടുത്തവര്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നു

Jaisy
|
24 May 2018 3:12 AM GMT

വിദൂരവിദ്യാഭ്യാസം വഴി ബിരുദമെടുത്ത വിദ്യാര്‍ഥികളാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കൌണ്‍സിലിങ്ങ് സൈക്കോളജിയില്‍ ബിരുദമെടുത്തവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്നു. വിദൂരവിദ്യാഭ്യാസം വഴി ബിരുദമെടുത്ത വിദ്യാര്‍ഥികളാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്.

ബിഎസ് സി കൌണ്‍സിലിങ് സൈക്കോളജി കോഴ്സ് വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴിയാണ് കാലിക്കറ്റ് സര്‍വകലാശാല നടത്തിയിരുന്നത്. രണ്ട് വര്‍ഷം മുമ്പ് സര്‍വകലാശാല കോഴ്സ് നിര്‍ത്തി. ഈ വര്‍ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതോടെ പൂര്‍ണമായും കോഴ്സ് അവസാനിക്കും. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.സി സൈക്കോളജി,ക്ലിനിക്കല്‍ സൈക്കോളജി,അപ്ലെയ്ഡ് സൈക്കോളജി തുടങ്ങിയ കോഴ്സുകള്‍ക്ക് ചേരാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബി.എസ്.സി സൈക്കോളജിക്ക് തുല്യമായി കൌണ്‍സിലിങ്ങ് സൈക്കോളജിയെ പരിഗണിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാവൂ. സര്‍വകലാശലയില്‍ റെഗുലര്‍ കോഴ്സുള്ള അതെ കോഴ്സുകള്‍ മാത്രമെ വിദൂര വിദ്യാഭ്യാസം വഴി നല്‍കാവു എന്ന യു.ജി.സി നിബന്ധനയാണ് കോഴ്സ് നിര്‍ത്തലാക്കുന്നതിന് കാരണമെന്നാണ് യൂണിവേഴ്സിറ്റി വിശദീകരണം.

Similar Posts