Kerala
അക്ഷര വീട് പദ്ധതിയിലെ ആദ്യ വീട് ഇന്ന് സമര്‍പ്പിക്കും.അക്ഷര വീട് പദ്ധതിയിലെ ആദ്യ വീട് ഇന്ന് സമര്‍പ്പിക്കും.
Kerala

അക്ഷര വീട് പദ്ധതിയിലെ ആദ്യ വീട് ഇന്ന് സമര്‍പ്പിക്കും.

Subin
|
24 May 2018 2:16 AM GMT

തൃശൂര്‍ തളിക്കുളം സ്വദേശിയായ കായിക താരം രഖില്‍ഘോഷിന് 'അ' എന്ന് പേരിട്ടിരിക്കുന്ന വീടാണ് പദ്ധതിയില്‍ ആദ്യമായി സമര്‍പ്പിക്കുന്നത്

മാധ്യമവും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്‌സ്‌ചേഞ്ച് എം.എന്‍.സി ഗ്രൂപ്പും സംയുക്തമായി നിര്‍മിക്കുന്ന അക്ഷര വീട് പദ്ധതിയിലെ ആദ്യ വീട് ഇന്ന് സമര്‍പ്പിക്കും. തൃശൂര്‍ തളിക്കുളം സ്വദേശിയായ കായിക താരം രഖില്‍ഘോഷിന് 'അ' എന്ന് പേരിട്ടിരിക്കുന്ന വീടാണ് പദ്ധതിയില്‍ ആദ്യമായി സമര്‍പ്പിക്കുന്നത്. തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ വ്യവസായ കായിക യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ അമ്മ എക്‌സിക്യുട്ടീവ് മെമ്പര്‍ സിദ്ധിഖ്, ഗീത ഗോപി എം എല്‍ എ, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 51 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.

Related Tags :
Similar Posts