Kerala
ഓഖിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിഓഖിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
Kerala

ഓഖിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Sithara
|
24 May 2018 2:19 AM GMT

നീണ്ടകര, കൊച്ചി, മുനമ്പം എന്നിവിടങ്ങളില്‍ നിന്ന് 25 വീതം ബോട്ടുകളും ബേപ്പൂരില്‍ നിന്ന് 30 ബോട്ടുകളുമാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ബോട്ടുടമകളുടെ സഹകരണത്തോടെയുള്ള തെരച്ചില്‍ തുടങ്ങി. 105 ബോട്ടുകളാണ് തെരച്ചിലിന് രംഗത്തുള്ളത്.

ബോട്ടുടമകളുമായി മുഖ്യമന്ത്രി ഞായറാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍. നീണ്ടകര, കൊച്ചി, മുനമ്പം എന്നിവിടങ്ങളില്‍ നിന്ന് 25 വീതം ബോട്ടുകളും ബേപ്പൂരില്‍ നിന്ന് 30 ബോട്ടുകളുമാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്. ഓരോ ബോട്ടിലും 5 മത്സ്യത്തൊഴിലാളികള്‍ വീതമുണ്ട്. നീണ്ടകരയില്‍ നിന്നുള്ള ബോട്ടുകള്‍ ചേറ്റുവ വരെയും കൊച്ചിയില്‍ നിന്നുള്ള ബോട്ടുകള്‍ കൊയിലാണ്ടി വരെയും തെരച്ചില്‍ നടത്തും. മുനമ്പത്ത് നിന്നുള്ള ബോട്ടുകള്‍ കണ്ണൂര്‍ വരെയും ബേപ്പൂരില്‍ നിന്നുള്ളവ മംഗലാപുരം വരെയുമാണ് തിരച്ചില്‍ നടത്തുന്നത്.

മൃതശരീരങ്ങള്‍ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും അവിടെ നിന്ന് ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. ഫിഷറീസ് ഡയറക്ടറേറ്റാണ് തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ മുന്നൂറോളം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഈ മാസം 22 വരെ മത്സ്യബന്ധന ബോട്ടുകളുപയോഗിച്ചുള്ള തെരച്ചില്‍ തുടരും.

Related Tags :
Similar Posts