തെരഞ്ഞെടുപ്പ് പ്രചരണവുമായി ആന്റണി കേരളത്തില്‍
|ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്തുനിന്നാണ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് തുടക്കമായത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായി എ കെ ആന്റണിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്തുനിന്നാണ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് തുടക്കമായത്. ഈ മാസം 14വരെയാണ് എ കെ ആന്റണിയുടെ തെരഞ്ഞെടുപ്പ് റാലികള്‍.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തായിരുന്നു എ കെ ആന്റണിയുടെ ആദ്യ പരിപാടി. കേരളത്തില്‍ ബിജെപിക്ക് വര്‍ഗീയ അജണ്ഡ നടപ്പിലാക്കാനുള്ള താവളമുണ്ടാക്കാന്‍ അനുവദിച്ച് കൂടെന്ന് ആന്റണി പറഞ്ഞു. കേരളത്തിലെ മതമൈത്രി തകര്‍ത്ത് വര്ഗീയധ്രൂവീകരണമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനാണ് ഒരു വിജയസാധ്യതപോലും ഇല്ലാത്ത കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്രനേതൃത്വം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ എ കെ ആന്റണി പങ്കെടുത്തു. 14 ജില്ലകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ എ കെ ആന്റണി പങ്കെടുക്കുന്നുണ്ട്.