പുതുവൈപ്പ് സമരം: ജനകീയ സമരസമിതി പൊതു ചര്‍ച്ച സംഘടിപ്പിച്ചു
|സര്‍ക്കാര്‍ സമിതിയും ശാസ്ത്രസംഘവും സമരസമിതി ആശങ്കകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊതുചര്‍ച്ച സംഘടിപ്പിച്ചു. സര്‍ക്കാര്‍ വിദഗ്ധ സമിതിയുടേയും ശാസ്ത്ര സംഘത്തിന്റേയും പഠന റിപ്പോര്‍ട്ടുകളിലാണ് ചര്ന്ന നടന്നത്. ജോസഫ് സി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ഒ.സിയുടെ പുതുവൈപ്പ് എല്‍.പി.ജി സംഭരണകേന്ദ്രത്തിനെതിരായ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രഖ്യാപിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമരസമിതിയുടെ ആശങ്കകള്‍ ശരിവെക്കുന്ന തരത്തിലാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നിബന്ധനകള്‍ പാലിച്ചാണോയെന്നും ഇതുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ നിര്ദ്ദേശിക്കാനുമായിരുന്നു സര്‍ക്കാര്‍ വിദ്ഗ്ദ സമിതിക്ക് നല്കിയ നിര്‍ദ്ദേശം. വിവധ വിജ്ഞാന ശാഖകളില്‍പെട്ട ശാസ്ത്ര സംഘം നടത്തിയ പഠന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തു വന്നു.
രണ്ട് റിപ്പോര്‍ട്ടുകളിലും സമരസമിതിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് കണ്ടെത്തല്‍. എറണാകുളം അച്യുതമേനോന് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടയില്‍ ശാസ്ത്രജ്ഞന്മാരും സുരക്ഷാ വിദഗ്ദരും സാമൂഹ്യപ്രവര്ത്തകരുമുള്പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.