Kerala
ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുംശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും
Kerala

ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

Sithara
|
24 May 2018 5:18 PM GMT

അന്വേഷണം തുടങ്ങിയെന്ന് വ്യക്തമാകുന്നത് വരെ സമരം തുടരുമെന്നാണ് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്തെ ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം തുടങ്ങിയെന്ന് വ്യക്തമാകുന്നത് വരെ സമരം തുടരുമെന്നാണ് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പ്രതികരണം.

ശ്രീജിവിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസാണ് സിബിഐ അന്വേഷിക്കുക. തിരുവനന്തപുരം സിബിഐ യൂണിറ്റിന് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. അന്വേഷണ സംഘത്തെയും നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെയും തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള എസ്പി തീരുമാനിക്കും. ഇന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ശ്രീജിവിന്റെ മരണം സംബന്ധിച്ച് ഇതുവരെ നടന്ന അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം സിബിഐ പ്രാഥമികമായി ശേഖരിക്കും. അതേസമയം സമരത്തില്‍ നിന്ന് ഒരു വിഭാഗം ഫേസ് ബുക്ക് കൂട്ടായ്മ പിന്‍മാറി.

അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെങ്കിലും ശ്രീജിത്ത് സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്. സിബിഐ അന്വേഷണത്തിനൊപ്പം ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് കൂടി ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്.

Similar Posts