ഹില്‍കണ്‍ട്രി റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
|ഹില്‍കണ്‍ട്രി ഗ്രൂപ്പ് കായലും, പുറമ്പോക്കും കയ്യേറിയും നടപ്പ് വഴിയും തോടും കെട്ടിയടച്ചും റിസോര്‍ട്ട് നിര്‍മ്മിക്കുന്ന വാര്‍ത്ത മീഡിയാവണ്‍ പുറത്ത് വിട്ടതിനെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.
കായലും, പുറമ്പോക്കും കയ്യേറി വര്‍ക്കലയില്‍ ഹില്‍കണ്‍ട്രി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. റിസോര്‍ട്ടിന്റെ മുന്‍ഭാഗം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പുറമ്പോക്ക് ഭൂമി ഉടന്‍ തിരിച്ചെടുത്തില്ലെങ്കില്‍ കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ സാജു പ്രഖ്യാപിച്ചു. കയ്യേറ്റഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്ന വാര്‍ത്ത മീഡിയാവണ്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
വര്‍ക്കല അയിരൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് റിസോര്‍ട്ടിന്റെ മുമ്പിലെത്തിയപ്പോള്‍ വര്‍ക്കല സിഐയുടെ നേത്യത്വത്തില്‍ തടഞ്ഞു.പോലീസിനെ തള്ളി മാറ്റി മുന്നോട്ട് പോയ പ്രവര്‍ത്തകര്‍ മുന്‍ഭാഗം അടിച്ച് തകര്‍ത്തു.
പിന്നീട് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ പോലീസ് നീക്കി. ഹില്‍ കണ്‍ട്രി ഗ്രൂപ്പ് കായലും, പുറമ്പോക്കും കയ്യേറിയും നടപ്പ് വഴിയും തോടും കെട്ടിയടച്ചും റിസോര്‍ട്ട് നിര്‍മ്മിക്കുന്ന വാര്‍ത്ത മീഡിയാവണ്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.