Kerala
Kerala
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീ വിലയെന്ന് പ്രതിപക്ഷം
|24 May 2018 2:21 AM GMT
വിലക്കയറ്റത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
സംസ്ഥാനത്ത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീ വിലയെന്ന് പ്രതിപക്ഷം. അരിയുടെയും പഞ്ചസാരയുടെയും വെളിച്ചെണ്ണയുടെയും മാത്രമേ വില വര്‍ധിച്ചിട്ടുള്ളു എന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന് പറഞ്ഞു. ഡീസല്‍ വില വര്‍ധനയും ജിഎസ്ടിയുമാണ് വില വര്‍ധനക്ക് കാരണമെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചു. വിലക്കയറ്റത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.