Kerala
നാടുകാണാനിറങ്ങിയ അമ്മയാനയും കുഞ്ഞാനയും തിരിച്ചെത്തിയതായി വനംവകുപ്പ്നാടുകാണാനിറങ്ങിയ അമ്മയാനയും കുഞ്ഞാനയും തിരിച്ചെത്തിയതായി വനംവകുപ്പ്
Kerala

നാടുകാണാനിറങ്ങിയ അമ്മയാനയും കുഞ്ഞാനയും തിരിച്ചെത്തിയതായി വനംവകുപ്പ്

Khasida
|
24 May 2018 5:36 AM GMT

പാലക്കാട് മാത്തൂരില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ തിരികെ വനത്തിലെത്തിയതായി വനം വകുപ്പ്.

പാലക്കാട് മാത്തൂരില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകള്‍ തിരികെ വനത്തിലെത്തിയതായി വനം വകുപ്പ്. ഇന്നലെ രാത്രിയോടെയാണ് ആനകളെ മുണ്ടൂര്‍ ധോണിയിലെ കാട്ടിലെത്തിച്ചത്. വയനാട്ടില്‍ നിന്നെത്തിയ വിദഗ്ദ സംഘമാണ് ആനകളെ കാട്ടിലേക്കയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കാട്ടാനകള്‍ നാട്ടിലിറങ്ങിയത്.

പാലക്കാട്ട്, ജനവാസ മേഖലയിൽ എത്തിയ കാട്ടാനകളെ വനത്തിലേക്ക് തിരികെ എത്തിക്കാനുള്ള മൂന്നാം ദിവസത്തെ ശ്രമങ്ങളും പാതി വഴിയിൽ പരാജയപെട്ടിരുന്നു. പറളി റയിൽവേ സ്റ്റേഷന് സമീപം വരെ എത്തിച്ച ആനകൾ രാത്രി ഇരുട്ടിൽ മറയുകയായിരുന്നു.

ചൊവ്വാഴ്ച്ച പുലർച്ചെയാണ് കാട്ടാനയും കുഞ്ഞും ജനവാസ മേഖലയിൽ ഇറങ്ങിയത്. ഇവയെ തിരികെ കാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്ന് മുതല്‍ ആരംഭിച്ചതാണ്. എന്നാല്‍ വിജയിക്കുമെന്ന് കരുക്കിയ മൂന്നാം ദിവസത്തെ ശ്രമങ്ങളും പാതി വഴിയിലായി. വൈകിട്ട് വയനാട്ടില്‍ നിന്നെത്തിയ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ ആനകളെ മാത്തൂരില്‍ നിന്നും പറളി വരെ എത്തിച്ചിരുന്നു.

പറളിയില്‍ നിന്ന് രാത്രിയോടെ മുണ്ടൂര്‍,കല്ലടിക്കോട് വഴി അയ്യര്‍ മലയിലേക്ക് കയറ്റി അയക്കാമെന്നതായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എന്നാല്‍ രാത്രി പറളിയിലെ സംസ്ഥാന പാത മുറിച്ച് കടന്ന ആനകള്‍ റയില്‍വേ സ്റ്റേഷന് സമീപത്തെ ഇരുട്ടില്‍ മറഞ്ഞു. മേഖലയില്‍ മുഴുവന്‍ തിരിച്ചില്‍ നടത്തിയിട്ടും ആനകളെ കണ്ടെത്താനായിരുന്നില്ല.

Related Tags :
Similar Posts