Kerala
ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗൌരവമുള്ളതെന്ന് മുഖ്യമന്ത്രിന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗൌരവമുള്ളതെന്ന് മുഖ്യമന്ത്രി
Kerala

ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗൌരവമുള്ളതെന്ന് മുഖ്യമന്ത്രി

Jaisy
|
24 May 2018 4:20 PM GMT

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

കേരള തീരത്തെ ശക്തമായ ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന മുന്നറിയിപ്പ് ഗൌരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്ഥിതിഗതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്നും യോഗം ചേര്‍ന്നു. കടലില്‍ പോകുന്നതിനുള്ള വിലക്ക് ബുധനാഴ്ച വരെ തുടരും.

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നത് പരിഗണിച്ച് സര്‍ക്കര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയത്. തീരദേശത്ത് അനൌണ്‍സ്മെന്റ് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. ജാഗ്രതാ നിര്‍ദേശം തുടരാനാണ് സമതിയുടെ നിര്‍ദേശം. ബുധാനാഴ്ചവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ ജനങ്ങളോട് ഡിജിപിയും നിര്‍ദ്ദേശം നല്‍കി. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനൊപ്പം തെക്കന്‍ കേരത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Similar Posts