Kerala
ഹിന്ദി ബെല്‍റ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാനൊരുങ്ങി സിഐടിയുഹിന്ദി ബെല്‍റ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാനൊരുങ്ങി സിഐടിയു
Kerala

ഹിന്ദി ബെല്‍റ്റില്‍ സ്വാധീനം വര്‍ധിപ്പിക്കാനൊരുങ്ങി സിഐടിയു

Khasida
|
24 May 2018 8:21 PM GMT

യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ടുവരാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സിഐടിയു സംഘടനാ രേഖ

യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് കൊണ്ടുവരാനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് സിഐടിയു സംഘടനാ രേഖ. ഹിന്ദി ബെൽറ്റിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും രേഖയിലുണ്ട്. കരട് രേഖയിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയായി. പുതുക്കിയ സംഘടനരേഖ ജനറൽ കൗൺസിൽ ഇന്ന് അംഗീകരിക്കും.

കാലോചിതമായി സംഘടനാ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അടങ്ങിയതാണ് സിഐടി യു ദേശീയ ജനറൽ കൗൺസിലിൽ അവതരിപ്പിച്ച സംഘടന രേഖ. യുവാക്കളെ കൂടുതലായി സംഘടനയിലെത്തിക്കാൻ പുതിയ തൊഴിൽ മേഖലയിൽ സ്വാധീനമുണ്ടാക്കണം. ഇതിനായുള്ള നയ പരിപാടികൾ ആസൂത്രണം ചെയ്യും. സംഘടനയുടെ അംഗബലം വര്‍ധിപ്പിക്കാനുളള ആസൂത്രിതമായ ശ്രമം വേണമെന്നും പുതിയ സംഘടന രേഖയിൽ പറയുന്നു.

ഹിന്ദി ബെൽറ്റിൽ സിഐടിയുവിന് സ്വാധീനം കുറവാണ്. ഇവിടെ സംഘടന സ്വാധീനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനം സംഘടിപ്പിക്കും. തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനം പൂര്‍ണ്ണമായി സംഘടനാശേഷിക്കായി ഉപയോഗപ്പെടുത്താനായിട്ടില്ലെന്ന വിമര്‍ശം ജനറൽ സെക്രട്ടറി അവതരിപ്പിച്ച കരട് രേഖയിലുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വാകാര്യമേഖലയക്ക് അടിയറവെയ്ക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും കൌണ്‍സില്‍ തീരുമാനിച്ചു.

തൊഴിലാളി സമരത്തിനൊപ്പം തന്നെ കർഷക തൊഴിലാളി സംഘടനകളുമായി യോജിച്ച് കർഷക തൊഴിലാളി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. മറ്റ് ട്രേഡ് യൂണിയനുകളുമായി യോജിച്ചുള്ള സംയുക്ത പ്രക്ഷോഭങ്ങൾക്ക് പുറമേ സിഐടിയു സ്വന്തം നിലയിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കണമെന്നും സംഘടനാ രേഖ നിർദ്ദേശിക്കുന്നു. പുതിയ സംഘടനരേഖ കൌണ്‍സില്‍ പ്രതിനിധികള്‍ പാസ്സാക്കുന്നതോടെ ഈ രേഖക്കനുസരിച്ചായിരിക്കും സി ഐ ടിയുവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. 1993 ന് ശേഷം ആദ്യമായാണ് സിഐടിയു സംഘടന രേഖ പുതുക്കുന്നത്.. നാല് ദിവസമായി നടക്കുന്ന കൌണ്‍സിലിന്‍റെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related Tags :
Similar Posts