സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി
|കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം സൊമാലിയയാണെങ്കില്‍ ഇന്ത്യയും സൊമാലിയയെന്നല്ലേ ലോകം മനസ്സിലാക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.
കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം സൊമാലിയയാണെങ്കില്‍ ഇന്ത്യയും സൊമാലിയയെന്നല്ലേ ലോകം മനസ്സിലാക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. 15 കൊല്ലം മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിനെക്കാള്‍ മുകളിലാണ് കേരളമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പേരാവൂര്‍ സംഭവത്തില്‍ യാഥാര്‍ഥ്യം അന്വേഷിക്കാതെയാണ് പ്രധാനമന്ത്രി ആക്ഷേപം ഉന്നയിച്ചത്. പരാമര്‍ശം പ്രധാനമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല. പ്രധാനമന്ത്രികെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ വികസനം ചൂണ്ടികാട്ടി തിരിച്ചടിക്കാനും മുഖ്യമന്ത്രി തയ്യാറായി.
മുഖ്യമന്ത്രി യാഥാര്‍ഥ്യം മറച്ചുവെക്കുകയാണെന്ന് ബിജെപി ആരോപിച്ചു. യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയതിന് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്തതിന്റെ പകയും ശാപവുമാണ് കേരളത്തെ സോമാലിയയോടു ഉപമിച്ചു മോദി തീര്‍ത്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പ്രതികരിച്ചു.