കൊയ്യാനായില്ല; കര്‍ഷകര്‍ നെല്ല് ഉപേക്ഷിച്ചു
|തൃശ്ശൂര്‍ പരൂര് പടവില്‍ മുപ്പത് ഏക്കര്‍ നെല്‍വയല്‍ മുങ്ങി. അശാസ്ത്രീയമായ ബണ്ട് നിര്‍മാണം തിരിച്ചടിയായെന്ന് കര്‍ഷകര്‍
കൊയ്ത്ത് യന്ത്രം ഇറക്കാനായില്ല തൃശ്ശൂര്‍ പൊന്നാനി കോള്‍പ്പാടത്തെ പരൂര് പടവില്‍ കര്‍ഷകര്‍ കൊയ്ത്ത് ഉപേക്ഷിച്ചു. നെല്ല് വിളഞ്ഞ മുപ്പത് ഏക്കറിലധികം വയലാണ് വെള്ളത്തിനടിയിലായത്. അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണമാണ് ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമെന്നാണ് കര്‍ഷകരുടെ ആക്ഷേപം
മഴ ശക്തമായതോടെ വയലിൽ വെള്ളം കയറി കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയായി. മോട്ടോറുകളുപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമവും വെറുതെയായി. ഇതോടെ കൊയ്ത്ത് ഉപേക്ഷിക്കുക മാത്രമായി മാര്‍ഗം. ഇങ്ങനെ മുപ്പത് ഏക്കറില്‍ കൃഷി നശിച്ചതോടെ പതിമൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ബണ്ടുകള്‍ പുനര്നിര്മ്മിച്ചെങ്കില് മാത്രമെ ഇവിടെ കൃഷിയിറക്കാനാകൂ. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.