Kerala
കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സബ്സിഡി ഇനങ്ങളുടെ വില്‍പനയ്ക്ക് നിയന്ത്രണംകണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സബ്സിഡി ഇനങ്ങളുടെ വില്‍പനയ്ക്ക് നിയന്ത്രണം
Kerala

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സബ്സിഡി ഇനങ്ങളുടെ വില്‍പനയ്ക്ക് നിയന്ത്രണം

Jaisy
|
25 May 2018 7:10 PM GMT

ഒരു വിപണന കേന്ദ്രത്തില്‍ നിന്നും ദിവസം 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ ലഭിക്കുക.

കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന ഓണച്ചന്തകളില്‍ സബ്സിഡി ഇനങ്ങളുടെ വില്‍പനയ്ക്ക് നിയന്ത്രണം. ഒരു വിപണന കേന്ദ്രത്തില്‍ നിന്നും ദിവസം 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ ലഭിക്കുക. കണ്‍സ്യൂമര്‍ഫെഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഓണക്കാലത്ത് 2500 ഓണച്ചന്തകള്‍ ആരംഭിക്കുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചിട്ടുള്ളത്. ഈ ചന്തകളില്‍ സപ്ലൈകോ മാതൃകയില്‍ അരി, പയര്‍, പരിപ്പ്, പഞ്ചസാര അടക്കം 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. എന്നാല്‍ പഞ്ചായത്ത് തലത്തിലുള്ള ഓണച്ചന്തകളില്‍ ദിവസം 50 റേഷന്‍ കാര്‍ഡ് ഉടമകള്‍ വീതം പരമാവധി 500 പേര്‍ക്ക് ഇത്തരത്തില്‍ സബ്സിഡി ഇനങ്ങള്‍ ലഭിക്കും. താലൂക്ക് തലത്തില്‍ 750 പേര്‍ക്കും ജില്ലാ തലത്തില്‍ 1000 പേര്‍ക്കും ഇത്തരത്തില്‍ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.

50 പേര്‍ക്ക് 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുമ്പോള്‍ പ്രതിദിനം 74000 രൂപയുടെ ബാധ്യതയാണ് കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടാകുന്നത്. നിലവിലെ സാഹചര്യത്തില്‍ അധിക ബാധ്യത താങ്ങാനാവില്ലെന്നാണ് വിശദീകരണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്ന ഓണച്ചന്തകളില്‍ അതത് സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ ആവശ്യാനുസരണം സബ്സിഡി ഇനങ്ങള്‍ വില്ക്കാം. ഇതിന് വേണ്ട സാമഗ്രികള്‍ സംഭരണ വിലയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് നല്കും. സബ്സിഡി ഇനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും മറ്റ് ഇനങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.

Similar Posts