Kerala
നാല് വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 35 പേര്‍നാല് വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 35 പേര്‍
Kerala

നാല് വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 35 പേര്‍

Subin
|
25 May 2018 4:08 PM GMT

ഈ വര്‍ഷം മാത്രം നാല് മരണമുണ്ടായി. നായ്ക്കളുടെ കടിയേറ്റ് 52000 പേരാണ് ഈ വര്‍ഷം ചികിത്സ തേടിയത്. 

തെരുവുനായകളുടെ കടിയേറ്റുള്ള മരണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ മുപ്പത്തിയഞ്ച് പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത്. ഈ വര്‍ഷം മാത്രം നാല് മരണമുണ്ടായി. നായ്ക്കളുടെ കടിയേറ്റ് 52000 പേരാണ് ഈ വര്‍ഷം ചികിത്സ തേടിയത്.

ഏതാനും വര്‍ഷമായി കേരളത്തിന്റെ തെരുവുകളും ഒഴിഞ്ഞ പ്രദേശങ്ങളും തെരുവ് നായ്ക്കളുടെ പിടിയിലാണ്. സ്‌കൂള്‍ കുട്ടികള്‍, കാല്‍നടക്കാര്‍, വൃദ്ധരടക്കം നിരവധി പേരാണ് ദിനംപ്രതി നായ്ക്കളുടെ കടിയേറ്റ് ചികിത്സക്കെത്തുന്നത്. നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും വലുതാണ്. 2013 മുതല്‍ ഇന്നലെവരെയുള്ള കണക്കെടുത്താന്‍ കടിയേറ്റ് മരിച്ചവരുടെ എണ്ണം 35 ആണ്. 2013 ല്‍ 11 2014 ലും 2015 ലും 10 വീതം. ഈ വര്‍ഷം ഇന്നലെ വരെ 4 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

പട്ടികടിയേറ്റ് ചികിത്സ തേടുന്നവരുടെ കണക്കും ഞെട്ടിക്കുന്നതാണ്. 2013 ല്‍ 88172 പേര്‍ ചിക്തിസ തേടിയപ്പോള്‍ 2014 ല്‍ അത് 1,19,191 പേര്‍ ആയി. 2015ല്‍ 1,07,406 പേര്‍ക്ക് കടിയേറ്റു. ഇന്നലെവരെയുള്ള കണക്കെടുത്താല്‍ ഈ വര്‍ഷം പട്ടികടിയേറ്റ് ചിക്തിസ തേടിയവരുടെ എണ്ണം 51298 ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടേയോ മരണപ്പെടുന്നവരുടേയോ കണക്കുകള്‍ ആരോഗ്യവകുപ്പില്‍ ലഭ്യമല്ല. അതുകൂടി കണക്കാക്കിയാല്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ കൂടുതല്‍ വ്യക്തമാകും. തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ വന്ധീകരണം ഉള്‍പ്പെടെ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമ്പോള്‍ നായശല്യം കുറക്കാന്‍ ഒന്നും ഫലപ്രദമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

Related Tags :
Similar Posts