Kerala
മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ പ്രാര്‍ഥനയോടെ നിര്‍മ്മല ശിശുഭവന്‍മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ പ്രാര്‍ഥനയോടെ നിര്‍മ്മല ശിശുഭവന്‍
Kerala

മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ പ്രാര്‍ഥനയോടെ നിര്‍മ്മല ശിശുഭവന്‍

Jaisy
|
25 May 2018 5:53 PM GMT

തീര്‍ത്തും ആര്‍ഭാടമില്ലാതെ ബഹളങ്ങളില്ലാതെ അവര്‍ കര്‍മ്മത്തില്‍ വ്യാപൃതരാണ്

സന്നദ്ധ സേവനത്തിന്റെ പുതിയ പാതയുണ്ടാക്കിയ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കേരളത്തില്‍ പതിനൊന്ന് മഠങ്ങളാണുള്ളത്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കൊച്ചി നിര്‍മ്മല ശിശു ഭവനാണ് ആസ്ഥാനം. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ സന്തോഷത്തോടൊപ്പം സേവനത്തിന്റെ പാത ശരിയായി പിന്തുടരാന്‍ കഴിയണമെന്ന പ്രാര്‍ത്ഥനയിലാണ് ഇവിടുത്തെ അമ്മമാര്‍.

ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍, അംഗവൈകല്യം വന്നവര്‍, മക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ വൃദ്ധരായ മാതാപിതാക്കള്‍ അങ്ങിനെ ആര്‍ക്കും വേണ്ടതായവരെ സ്വീകരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയെന്ന മഹത്തായ കാര്യമാണ് മീഷണറീസ് ഓഫ് ചാരിറ്റിയിലെ അമ്മമാര്‍ ചെയ്യുന്നത്. തീര്‍ത്തും ആര്‍ഭാടമില്ലാതെ ബഹളങ്ങളില്ലാതെ അവര്‍ കര്‍മ്മത്തില്‍ വ്യാപൃതരാണ്. മദര്‍ പഠിപ്പിച്ച പാഠം. മദര്‍ തെരേസ വാഴ്ത്തപ്പെട്ടവളായി മാറുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണെന്ന് ഇവര്‍ തിരിച്ചറിയുന്നു. കൂടുതല്‍ കരുണയുള്ളവരായിരിക്കാന്‍, കൂടുതല്‍ ഹൃദയ വിശാലതയോടെ അശരണരേയും അനാഥരേയും നോക്കി കാണാന്‍.

Similar Posts