സുപ്രീംകോടതി പരാമര്‍ശം: സന്തോഷവാനായി ഗോവിന്ദച്ചാമി
|പത്രങ്ങളിലൂടെ വിവരമറിഞ്ഞയുടന്‍ ഇയാള്‍ സന്തോഷത്തിലായിരുന്നുവെന്ന് ജയില്‍ ജീവനക്കാര്‍ പറഞ്ഞതായി 'മാധ്യമം' റിപ്പോര്‍ട്ട്
കേരളത്തെ നടുക്കിയ സൌമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി ജയിലില്‍ സന്തോഷത്തില്‍. സൌമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണ് എന്നതിന് തെളിവുണ്ടോയെന്നതുള്‍പ്പെടെയുള്ള സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളാണ് ഈ സന്തോഷത്തിന് പിന്നില്‍. കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഗോവിന്ദച്ചാമി വെള്ളിയാഴ്ചയാണ് കോടതിയുടെ പരാമര്‍ശത്തെ കുറിച്ച് അറിഞ്ഞത്. പത്രങ്ങളിലൂടെ വിവരമറിഞ്ഞയുടന്‍ ഇയാള്‍ സന്തോഷത്തിലായിരുന്നുവെന്ന് ജയില്‍ ജീവനക്കാര്‍ പറഞ്ഞതായി 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്ക് വധശിക്ഷ നല്‍കാനാകില്ലെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടിരുന്നു. ഗോവിന്ദച്ചാമിയുടെ ബന്ധുവായ തമിഴ്നാട് സ്വദേശി മുരുകന്‍ വെള്ളിയാഴ്ച ഇയാളെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
സെന്‍ട്രല്‍ ജയിലിലെ പത്താംബ്ളോക്കിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി കഴിഞ്ഞ അഞ്ച് വര്‍ഷമായി കഴിയുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2011 നവംബര്‍ 12ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലത്തെിച്ച ആദ്യദിവസങ്ങളില്‍ രാവിലെ ഇഡ്ഡലിയോ ദോശയോ, ഉച്ചക്ക് ബിരിയാണി, വൈകീട്ട് പൊറോട്ടയും ഇറച്ചിയും എന്നീ വിഭവങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ജയിലധികൃതര്‍ക്ക് ഭക്ഷണം വേണമെന്ന് എഴുതി നല്‍കി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യകാലത്ത് ഏറെ പ്രകോപിതനായ ഗോവിന്ദച്ചാമി ജയിലിലെ സി.സി.ടി.വി കമാറകള്‍ തകര്‍ത്തതും ആത്മഹത്യാ ഭീഷണി മുഴക്കിയതും ജയില്‍ ജീവനക്കാര്‍ക്ക് തലവേദനയായിരുന്നു.