അമീറിന്റെ സഹോദരന് ബദറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്
|നേരത്തെ അമീറല്ല കൊലപാതകി എന്ന് ബദറുല്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സഹോദരന് ബദറുല്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്. ജിഷയെ കൊന്നത് അമീറല്ല എന്ന കാര്യം രഹസ്യമൊഴിയിലില്ല. നേരത്തെ അമീറല്ല കൊലപാതകി എന്ന് ബദറുല്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന ദിവസം അമീര്‍ തന്നെ വന്ന് കണ്ടുവെന്നും മഞ്ഞ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് എത്തിയതെന്നും ബദറുല്‍ ഇസ്ലാം പറയുന്നു. മുതലാളി മർദിച്ചു, വീണ്ടും മർദിക്കുമെന്ന് ഭയമുണ്ടെന്നാണ് അന്നു പറഞ്ഞിരുന്നത്. മുതലാളിയുമായി തർക്കമുണ്ടായതിനാൽ പകുതി പണിയേ ചെയ്തുള്ളൂ. പണം കിട്ടിയില്ല, എത്രയും പെട്ടെന്ന് നാട്ടിൽ പോകണം, അതിനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഒരു ബന്ധുവിന്റെ കയ്യിൽനിന്ന് 2000 രൂപ വാങ്ങിക്കൊടുത്തുവെന്നും ബദർ പറയുന്നു.
നാട്ടില്‍ പോകാന്‍ അമീര്‍ ആവശ്യപ്പെട്ടതായും മൊഴിയില്‍ പറയുന്നു. അതേസമയം അമീറിന്റെ ജാമ്യേപക്ഷ കോടതി തള്ളി.