തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍
|സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെന്ന് മന്ത്രിസഭ യോഗം കുറ്റപ്പെടുത്തി.
കുടിവെള്ള വിതരണത്തിന് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ സര്‍ക്കാരിന് കടുത്ത അമര്‍ഷം.അനുമതി നല്‍കിയില്ലെങ്കില്‍ കമ്മീഷനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നെല്ലിയാന്പതിയിലെ കരുണാ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 3129-ഏക്കറില്‍ സര്‍വ്വേ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണം ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ചോദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നില്ല.കൊല്ലം ജില്ലയില്‍ നടത്തിവന്നിരുന്ന കുടിവെള്ള വിതരണം നിര്‍ത്തിവെക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കമ്മീഷനെതിരായ നിലപാടെടുത്തത്. സൌജന്യ അരി പദ്ധതിയടക്കമുള്ള നാല് പ്രോജക്ടുകള്‍ നടപ്പാക്കരുതെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെട്ടിരുന്നു.വിവാരവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയ തീരുമാനം ആവിശ്യമെങ്കില്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടുണ്ട്. കരുണാ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന നെല്ലിയാന്പതിയിലെ 3129 ഏക്കറില്‍ റീ സര്‍വ്വേ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.വനഭൂമി,സര്‍ക്കാര്‍ ഭൂമി,സ്വകാര്യഭൂമി എന്നിവ കണ്ടെത്താനാണ് സര്‍വ്വേ