Kerala
Kerala
റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്
|25 May 2018 4:24 AM GMT
ശാരീരിക അവശതയുള്ളവർക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കമ്മീഷന് അംഗം മോഹന്‍കുമാര്‍ നിര്‍ദേശിച്ചു
റേഷൻ കാർഡ് പുതുക്കലിനും തിരുത്തലിനും കൂടുതൽ സമയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശാരീരിക അവശതയുള്ളവർക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും തൃശൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന് അംഗം മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. എടുത്ത നടപടികളെക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.