Kerala
ജയിലില്‍ നിന്ന് ഇനി ബ്രെഡും കിട്ടുംജയിലില്‍ നിന്ന് ഇനി ബ്രെഡും കിട്ടും
Kerala

ജയിലില്‍ നിന്ന് ഇനി ബ്രെഡും കിട്ടും

Trainee
|
25 May 2018 1:56 PM GMT

ജയില്‍ ഉത്പന്നങ്ങളുടെ വില്‍പ്പന വലിയ ലാഭമായതോടെയാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്

ജയിലില്‍ ബ്രെഡ് ഉത്പാദനം ആരംഭിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംസ്ഥാനത്ത് ആദ്യമായി ബ്രെഡ് ഉത്പാദനം ആരംഭിച്ചത്. ജയില്‍ ഉത്പന്നങ്ങളുടെ വില്‍പ്പന വലിയ ലാഭമായതോടെയാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ജയിലുകളില്‍ നിന്നുള്ള രുചിയേറിയ ഭക്ഷണ വിഭവങ്ങള്‍ കൂടുകയാണ്. ചപ്പാത്തിക്കും ബിരിയാണിക്കും ആവശ്യക്കാരേറിയതോടെയാണ് മറ്റ് ഉത്പന്നങ്ങളും പരീക്ഷിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ഡി ജി പി അനില്‍കാന്ത് വിയ്യൂരില്‍ നിന്നുള്ള ബ്രെഡ് ഉത്പാദനം ഉദ്ഘാടനം ചെയ്തു

നൂറ് പാക്കറ്റ് ബ്രെഡാണ് ആദ്യ ഘട്ടത്തില്‍ പ്രതിദിനം ഉത്പാദിക്കുക. മൂന്നൂറ് ഗ്രാമിന്‍റെ പാക്കറ്റിന് 20 രൂപയാണ് വില. ചപ്പാത്തിയും ബ്രെ‍ഡും വിറ്റ് ഓരോ ദിവസവും ഒന്നര ലക്ഷം രൂപ വരെയാണ് ജയിലില്‍ നേടുന്നത്. പ്രതിദിനം നാല്‍പ്പതിനായിരം ചപ്പാത്തി വരെയാണ് വിറ്റ് പോകുന്നത്.

Related Tags :
Similar Posts