നാലകത്ത് ബഷീറിനെ നീക്കാനാവശ്യപ്പെട്ട് വോളി അസോസിയേഷന് കത്ത്
|അഴിമതി കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിന് വിശദീകരണവും തേടി.
സെക്രട്ടറി നാലകത്ത് ബഷീറിനെ പദവിയില്‍ നിന്ന് നീക്കാനാവശ്യപ്പെട്ട് സംസ്ഥാന വോളിബോള്‍ അസോസിയേഷന് സ്പോര്‍ട്സ് കൌണ്‍സില്‍ കത്തയച്ചു. അഴിമതി കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിന് വിശദീകരണവും തേടി.
പെരിന്തല്‍മണ്ണയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാന്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി ദേശീയ അസോസിയേഷന് നല്കിയ ഫണ്ടില്‍ സംസ്ഥാന അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബഷീറിനെയും അന്നത്തെ ട്രഷറര്‍ രാമചന്ദ്രനെയും പദവിയില്‍ നിന്ന് നീക്കണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
എന്നാല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയ വോളിബോള്‍ അസോസിയേഷന് നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെയും അവഗണിച്ചു. കഴിഞ്ഞ മാസം എട്ടിന് ചേര്‍ന്ന സ്പോര്‍ട്സ് കൌണ്‍സില്‍ യോഗം വിജിലന്‍സ് ശിപാര്‍ശ നടപ്പാക്കാത്തതിന് അസോസിയേഷനോട് വിശദീകരണം തേടണമെന്ന് തീരുമാനിച്ചു. എന്നാല്‍ നടപടിയില്‍ താമസം കാണിച്ച കൌണ്‍സില്‍, വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് കത്തയച്ചത്.
ദേശീയ അസോസിയേഷന് നല്കിയ ഫണ്ടില്‍ ആറര ലക്ഷം രൂപ സെക്രട്ടറി നാലകത്ത് നാലകത്ത് ബഷീര്‍ പിന്‍വലിച്ചെന്നും ഇതിന് വ്യക്തമായ കണക്ക് കാട്ടിയില്ലെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.