Kerala
Kerala
കണ്ണൂരില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം
|25 May 2018 4:04 PM GMT
ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു...
ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്നലെ ലേബര്‍ ഓഫീസറുടെ മദ്ധ്യസ്ഥതയില്‍ ജീവനക്കാരും ബസ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
സമരത്തെ തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.