നെല്ലിയാമ്പതിയില്‍ സർക്കാർ പിടിച്ചെടുത്ത ബംഗ്ലാവ് തിരിച്ചു നല്കാൻ ഉത്തരവ്
|നെല്ലിയാമ്പതിയില്‍ സർക്കാർ പിടിച്ചെടുത്ത ബംഗ്ലാവ് തിരിച്ചു നല്കാൻ സുപ്രീംകോടതി ഉത്തരവിട്ടു
നെല്ലിയാമ്പതിയില്‍ സർക്കാർ പിടിച്ചെടുത്ത മീനമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് തിരിച്ചു നല്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 15 ദിവസത്തിനകം ബംഗ്ലാവ് പ്ലാന്റേഷന് തിരികെ നൽകണം. നെല്ലിയാമ്പതിയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനും സുപ്രീംകോടതി ഉത്തരവിട്ടു.
നെല്ലിയാമ്പതി പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 200 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ നെല്ലിയാമ്പതി പ്ലാന്റേഷന് നല്കിയ അപ്പീലില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി വനപരിധിയില്‍ പെടാത്ത ഭൂമി തിരിച്ച് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലുള്ള ഇടക്കാല വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
200 ഏക്കറില്‍ ഉള്‍പ്പെടുന്ന മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് നെല്ലിയാമ്പതി പ്ലാന്റേഷന് 15 ദിവസത്തിനകം തിരിച്ച് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ വരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തി, വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച പരാതികളില്‍ കോടതിയില്‍ വാദം തുടരും.