സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്ത് വിദേശ ജോലിക്ക് പോകുന്നത് നിയന്ത്രിക്കണമെന്ന് കോടതി
|ഇതിനായി നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിദേശ ജോലിക്ക് പോകാന്‍ ദീര്‍ഘകാല അവധിയെടുക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതിനായി നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ പരിധിവിട്ട അവധിയും സർക്കാരിന് വരുന്ന അധിക ബാധ്യതയും നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാർ ദീര്‍ഘ അവധിയെടുത്ത് വിദേശ ജോലിക്ക് പോകുമ്പോള്‍ പെന്‍ഷനും ആനൂകൂല്യം കൈപ്പറ്റുന്നുണ്ട്. സമൂഹത്തിന് സേവനം നടത്താതെയാണ് ആനൂകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇത് ഗൌരവകരമായി കണക്കാക്കി സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ആര്‍ക്കിടെക്റ്റുകളും എഞ്ചിനിയര്‍മാരും അടക്കമുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്നത് മൂലം അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ അനുഭവിക്കുന്നതായി കോടതി ചൂണ്ടികാട്ടിയിരുന്നു. അവധിയെടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് പെന്‍ഷനും ആനൂകൂല്യവും നല്‍കുകയും ഇവര്‍ക്ക് പകരം എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കേണ്ട സ്ഥിതിയുമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതേ സർവീസിലുള്ളവർക്ക് വിദേശത്ത് ജോലിക്കു പോകാൻ ദീർഘകാല അവധി നൽകരുതെന്ന് ഹൈക്കോടതി പലതവണ നിർദേശിച്ചിട്ടും സർക്കാർ സർവീസ് ചട്ടം ഭേദഗതി ചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം.