നടിയെ ആക്രമിച്ച കേസ്: മുകേഷിന്‍റെയും അന്‍വര്‍ സാദത്തിന്‍റെയും മൊഴിയെടുത്തു
|അനുമതിയില്ലാതെ എംഎല്‍എ ഹോസ്റ്റലില്‍ കയറരുതെന്ന് സ്പീക്കറുടെ ഓഫീസ് നിര്‍ദ്ദേശിച്ചതിനാല്‍ പിടി തോമസ് എംഎല്‍എയുടെ മൊഴിയെടുത്തില്ല
നടി ആക്രമണത്തിനിരയായ സംഭവത്തില്‍ എംഎല്‍എമാരായ മുകേഷ്,അന്‍വര്‍സാദത്ത് എന്നിവരുടെ മൊഴിയെടുത്തു.പള്‍സര്‍ സുനിയെ അറിയാമെങ്കിലും സംഭവുമായി ഒരു ബന്ധവുമില്ലെന്ന് മുകേഷ് മൊഴി നല്‍കി.അനുമതിയില്ലാതെ എംഎല്‍എ ഹോസ്റ്റലില്‍ കയറരുതെന്ന് സ്പീക്കറുടെ ഓഫീസ് നിര്‍ദ്ദേശിച്ചതിനാല്‍ പിടി തോമസ് എംഎല്‍എയുടെ മൊഴിയെടുത്തില്ല. പഴുതുകളടച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കേസുമായി ബന്ധപ്പെട്ട് പല തരത്തില്‍ ആരോപണം കേട്ട രണ്ട് എംഎല്‍എമാരുടെ മൊഴിയെടുത്തത്.ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ദിലീപും അന്‍വര്‍ സാദത്ത് എംഎല്‍എയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നായിരുന്നു മൊഴിയെടുക്കല്‍
ഒരു വര്‍ഷം ഡ്രൈവര്‍ ആയിരുന്നതിനാല്‍ പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.വീട്ടുകാരുമായും സുനിക്ക് നല്ല ബന്ധമായിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.മുന്‍കൂട്ടി ചോദ്യങ്ങള്‍ തയ്യാറാക്കിയായിരുന്നു മുകേഷിനോടുള്ള മൊഴിയെടുക്കല്‍.അതേസമയം അനുമതിയില്ലാതെ എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷിന്റേയും,അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുത്തതിന് അന്വഷണ സംഘത്തോട് സ്പീക്കറുടെ ഓഫീസ് പ്രതിഷേധം അറിയിച്ചു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പിടി തോമസിന്റെ മൊഴി എംഎല്‍എ ഹോസ്റ്റലില്‍ കയറി എടുക്കരുതെന്ന നിര്‍ദ്ദേശവും നല്‍കി.ഇതോടെ ഇന്ന് നടത്താനിരുന്ന പിടി തോമസിന്റെ മൊഴിയെടുപ്പ് 21-ആം തീയതിയിലേക്ക് മാറ്റി.