ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം
|അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും കോടതി പറഞ്ഞു.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി നല്‍കിയത്. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയടക്കണം. ക്രൂരവും, പൈശാചികവുമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. മാത്യത്വത്തിന് അപമാനമാണ് അനുശാന്തിയെന്ന നിരീക്ഷണവും തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജി വി.ഷെര്‍സി നടത്തിയിട്ടുണ്ട്.
പിഞ്ചുകുഞ്ഞിനെയടക്കം രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം മൂന്നാമതൊരാളെ കൊലപ്പെടുത്താന്‍ മ്യതദേഹത്തിന് അരുകില്‍ പ്രതി ഇരുന്നതിനെ പൈശാചികവും ക്രൂരവുമാണന്നാണ് കോടതി വിലയിരുത്തിയത്. അവിഹിത ബന്ധത്തിന് വേണ്ടിയാണ് ഇരുവരും കൊലപാതകം നടത്തിയതെന്നും കോടതി വിധിന്യായത്തില്‍ കുറിച്ചു.
രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്നും ജഡ്ജി വി ഷെര്‍സി തുറന്ന കോടതിയില്‍ പറഞ്ഞു.
നിനോ മാത്യു പിഴ നല്‍കേണ്ട 50 ലക്ഷം രൂപ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. അനുശാന്തിക്ക് ചുമത്തിയിരിക്കുന്ന 50 ലക്ഷത്തില്‍ നിന്ന് 30 രൂപ ഓമനയുടെ ഭര്‍ത്താവ് തങ്കപ്പന്‍ ചെട്ടിയാര്‍ക്ക് നല്‍കണമെന്നും വിധിന്യായത്തിലുണ്ട്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അമ്മയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട ലിജീഷ് പ്രതികരിച്ചു
2014-ഏപ്രില്‍ നാലിനായിരുന്നു കാമുകി അനുശാന്തിക്കൊപ്പം ജീവിക്കാനായി നിനോ മാത്യു ക്രൂര്യ ക്യത്യം നടത്തിയത്.